Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍: കേരളവുമായി ചര്‍ച്ച നടത്തുമെന്ന് പാട്ടീല്‍

ദില്ലി: കണ്ണൂരില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനെക്കുറിച്ച്‌ കേരളവുമായി കേന്ദ്രം ചര്‍ച്ച നടത്തുമെന്ന്‌ ആഭ്യന്തരമന്ത്രി ശിവരാജ്‌ പാട്ടീല്‍ രാജ്യസഭയില്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ സഹകരിക്കുമെന്നാണ്‌ പ്രതീക്ഷ. പാര്‍ലമെന്റില്‍ അംഗങ്ങള്‍ പ്രകടിപ്പിച്ച വികാരം കേരളത്തെ അറിയിക്കും. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട്‌ ഒരു സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന്‌ കഴിയില്ലെന്നും പാട്ടീല്‍ പറഞ്ഞു.

സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസായ എ.കെ.ജി ഭവന്‍ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. ആക്രമണത്തില്‍ 24 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇതില്‍ 10 പേര്‍ സി.പി.എം പ്രവര്‍ത്തകരാണ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ആറ്‌ ബി.ജെ.പി പ്രവര്‍ത്തകരടക്കം 14 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌- മന്ത്രി അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+