Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍-ദില്ലി അക്രമം; പാര്‍ലമെന്റ് നിര്‍ത്തി വെച്ചു.

Parliamentദില്ലി: സിപിഎം ആസ്ഥാനത്തിനു നേരെ ഞായറാഴ്‌ചയുണ്ടായ അക്രമത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തണമെന്ന സിപിഎമ്മിന്റെയും കണ്ണൂരിലെ അക്രമത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തണമെന്ന ബിജെപിയും ആവശ്യമുന്നയിച്ച്‌ രംഗത്തെത്തിയതിനെ തുടര്‍ന്ന്‌ പാര്‍ലമെന്റില്‍ ബഹളം. ഇതെ തുടര്‍ന്ന്‌ പാര്‍ലമെന്റിലെ ഇരു സഭകളും നിര്‍ത്തി വെച്ചു.

എകെജി മന്ദിരം അക്രമിച്ച സംഭവത്തെക്കുറിച്ച്‌ ലോകസഭയില്‍ സംസാരിച്ച സിപിഎം നേതാവ്‌ മുഹമ്മദ്‌ സലിം ബിജെപിയുടെ എംഎല്‍എമാരുടെ നേതൃത്വത്തിലാണ്‌ ഞായറാഴ്‌ച എകെജി ഭവനു നേരെ അക്രമണം നടന്നതെന്ന്‌ പറഞ്ഞു. കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നതിനിടെയുണ്ടായ അക്രമം സിപിഎം നേതാക്കളെ ലക്ഷ്യം വെച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സലീമിനു ശേഷം സംസാരിച്ച ബിജെപി നേതാവ്‌ വി.കെ മല്‍ഹോത്ര സിപിഎം ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ കണ്ണൂരിന്‌ സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന്‌ പറഞ്ഞു. ഒട്ടേറെ ബിജെപി ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ ഇതിനികം കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇരു സഭകളിലും സിപിഎമ്മിന്‌ പിന്തുണയായി കോണ്‍ഗ്രസ്‌, സമാജ്‌ വാദി പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ആര്‍എസ്‌എസിനെ നിരോധിയ്‌ക്കാന്‍ നടപടിയെടുക്കണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ മധുസൂദനന്‍ മിസ്‌ത്രി ആവശ്യപ്പെട്ടു. ദില്ലിയിലെ അക്രമണത്തോടെ ബിജെപിയുടെ ഫാസിസ്റ്റ്‌ മുഖമാണ്‌ പുറത്തു വന്നതെന്നും അദ്ദേഹം പറഞ്ഞു.

മിസ്‌ത്രിയുടെ പരമാര്‍ശത്തിനെതിരെ രംഗത്തെത്തിയ ബിജെപി അംഗങ്ങളെ ബഹളത്തെ തുടര്‍ന്ന്‌ സഭ നടപടികള്‍ സ്‌പീര്‍ക്കര്‍ നിര്‍ത്തി വെയ്‌ക്കുകയായിരുന്നു.

നേരത്തെ രാജ്യസഭയിലും കണ്ണൂര്‍, ദില്ലി പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ സഭ നിര്‍ത്തി വെച്ചിരുന്നു. കണ്ണൂര്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ ബിജെപി അംഗങ്ങള്‍ രാജ്യസഭ തടസ്സപ്പെടുത്തുകയായിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+