"പൊതു നന്മയ്ക്ക് കരുതല്‍ തടങ്കലാവാം"
ദില്ലി : പൊതു താല്‍പര്യം മുന്‍നിര്‍ത്തി ഒരാളെ കരുതല്‍ തടങ്കലില്‍ വെയ്ക്കുന്നതില്‍ തെറ്റില്ലെന്നും അനിവാര്യമായ സാഹചര്യങ്ങളിലൊഴികെ ഇക്കാര്യത്തില്‍ കോടതികള്‍ ഇടപെടരുതെന്നും സുപ്രിം കോടതി.
ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ മൗലികാവകാശവും രാജ്യ സുരക്ഷയും പൊതുനന്മയും തമ്മിലുളളള നേര്‍ത്ത സന്തുലനം നിലനിര്‍ത്തുന്നതാവണം തടങ്കലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സി കെ താക്കര്‍, ജസ്റ്റിസ് അല്‍തമാസ് കബീര്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
സംശയത്തിന്റെ ബലത്തില്‍ ഒരാളെ കരുതല്‍ തടങ്കലില്‍ വെയ്ക്കുന്നത് പൊതു താല്‍പര്യ പ്രകാരമോ നിയമപരമോ ആകാം. അത്തരം തടവു പുളളികളെ വിട്ടയയ്ക്കുന്ന കാര്യത്തില്‍ കോടതികള്‍ സൂക്ഷ്മമായ ശ്രദ്ധ പുലര്‍ത്തണമെന്ന് ജസ്റ്റിസുമാര്‍ ആവശ്യപ്പെട്ടു.
ഇത്തരം റിട്ട് പെറ്റീഷനുകള്‍ പരിഗണിക്കുന്നത് അങ്ങേയറ്റത്തെ അവധാനതയോടും സൂക്ഷ്മതയോടും ഉത്തരവാദിത്വത്തോടും കൂടിയാവണം.
കരിഞ്ചന്തയില്‍ പെട്രോള്‍ വിറ്റ ഭാവു റാവു പഞ്ചാബ് റാവു ഗവാണ്ഡെയെന്നയാളെ തടവില്‍ വെച്ച അധികാരികളുടെ നടപടി അസാധുവാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് സുപ്രിം കോടതി ഈ നിരീക്ഷണം നടത്തിയത്.
അവശ്യവസ്തുക്കളുടെ കരിഞ്ചന്ത വില്‍പന തടയല്‍ നിയമം അനുസരിച്ച് കസ്റ്റഡിയിലെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ഹൈക്കോടതി ഗവാണ്ഡെയ്ക്കെതിരെയുളള നടപടി അസാധുവാക്കുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications