ദേവസ്വം മാഫിയയുടെ പിടിയില്‍; സുധാകരന്‍
അമ്പലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ നിയന്ത്രിക്കുന്നത് മാഫിയയാണെന്ന് ദേവസ്വം മന്ത്രി ജി. സുധാകരന്‍.
സര്‍ക്കാരിനെ തകര്‍ക്കുകയാണ് ഈ മാഫിയയുടെ ലക്ഷ്യം. ഇവരെ സര്‍ക്കാരിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അംഗങ്ങളുടെ നേരായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി നില്‌ക്കുന്നത് ഇവരാണെന്നും മന്ത്രി പറഞ്ഞു. ദേവസ്വം അംഗങ്ങളെ തെരഞ്ഞെടുത്തതില്‍ പാര്‍ട്ടിയുടെ തെറ്റല്ല, മറിച്ച് സര്‍ക്കാരിന്റെ വീഴ്‌ചയാണ്.
ഏത് ലക്ഷ്യം നേടാനാണോ മുമ്പത്തെ ഭരണസമിതിയെ ഒഴിവാക്കി പുതിയ അംഗങ്ങളെ നിയമിച്ചത്, ആ ലക്ഷ്യം നേടാനായില്ല. അതിനാലാണ് ബോര്‍ഡംഗങ്ങളോട് സ്വയം ഒഴിഞ്ഞു പോകാന്‍ താന്‍ ആവശ്യപ്പെട്ടത്.
ഇനിയൊരു നിയമനം ഉണ്ടായാല്‍ പുതുതായി വരുന്ന അംഗങ്ങളെ നൂറു തവണ പരിശോധിയ്‌ക്കും. നിലവിലുള്ള അംഗങ്ങള്‍ ഇപ്പോള്‍ ഒഴിഞ്ഞില്ലെങ്കില്‍ ഇനിയൊരു വര്‍ഷം കൂടി അവരെ സഹിയ്‌ക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications