സര്‍വകക്ഷി യോഗത്തിന് സാഹചര്യമില്ല; വിഎസ്
തിരുവനന്തപുരം: കണ്ണൂരില്‍ സമാധന പുനഃസ്ഥാപനത്തിനായി സര്‍വകക്ഷി യോഗം വിളിക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതെസമയം കണ്ണൂരിലെ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ കക്ഷികളും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യാനുള്ള സാഹചര്യം ഇപ്പോള്‍ കണ്ണൂരില്‍ നിലവിലില്ലെന്നാണ് തലശേരിയില്‍ ക്യാമ്പ് ചെയ്യുന്ന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചത്.
തിങ്കളാഴ്‌ച തിരുവനന്തപുരത്തെത്തുന്ന ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയതിനു ശേഷമെ സര്‍വ്വകക്ഷി യോഗത്തിനുള്ള തീയതി നിശ്ചയിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സര്‍വകക്ഷി യോഗം തീരുമാനിച്ചാല്‍ താനും കണ്ണൂര്‍ സന്ദര്‍ശിക്കും.
അക്രമസംഭവങ്ങളില്‍ സിപിഎം പ്രവര്‍ത്തകരുടെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിന് കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി ആക്രമണത്തെ ചെറുക്കുകയായിരുന്നുവെന്നായിരുന്നു വിഎസിന്റെ മറുപടി.
പത്തു പേര്‍ കൊല്ലപ്പെട്ടതില്‍ ആറു പേര്‍ മാര്‍ക്‌സിസ്റ്റുകാരാണ്. അക്രമണത്തിനായി സിപിഎമ്മുകാരും രംഗത്തിറങ്ങിയിരുന്നെങ്കില്‍ മരണസംഖ്യ ഇതേ തോതിലാകുമായിരിന്നില്ല.
ദില്ലിയില്‍ എകെജി ഭവനു നേരെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ വി.എസ് അപലപിച്ചു. സംഭവത്തില്‍ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഇന്ത്യയൊട്ടാകെ ബിജെപി അക്രമരാഷ്ട്രീയത്തിന് നേതൃത്വം നല്‌കുകയാണെന്നും ആരോപിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications