Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ സഭ പിരിഞ്ഞു

Kerala Assemblyതിരുവനന്തപുരം: കണ്ണൂരിലെ അക്രമം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ നല്‌കിയ അടിയന്തിര പ്രമേയത്തിന്‌ അനുമതി നല്‌കാത്തതില്‍ പ്രതിക്ഷേധിച്ച്‌ സഭയില്‍ പ്രതിപക്ഷ ബഹളം. ഇതെ തുടര്‍ന്ന്‌ സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു.

കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ അംഗം കെ സുധാകരനാണ്‌ അടിയന്തിര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‌കിയിരുന്നത്‌. സഭ നിര്‍ത്തിവെച്ച്‌ അക്രമത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കണ്ണൂര്‍ ഇപ്പോള്‍ ശാന്തമാണെന്നും എന്ത്‌ അക്രമ സംഭവമുണ്ടായാലും തടയുന്നതിന്‌ പോലീസ്‌ സജ്ജമാണെന്നും പ്രമേയത്തിന്‌ മറുപടിയായി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന്‌ സ്‌പീക്കര്‍ പ്രമേയത്തിന്‌ അനുമതി നിക്ഷേധിയ്‌ക്കുകയയിരുന്നു.

എന്നാല്‍ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. തുടര്‍ന്ന്‌ സ്‌പീക്കര്‍ നിയമസഭ ഇന്നത്തേക്ക്‌ പിരിച്ചു വിട്ടതായി പ്രഖ്യാപിയ്‌ക്കുകയായിരുന്നു.

പുറത്തിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയ്‌ക്കു മുന്നില്‍ കുത്തിയിരിപ്പ്‌ സത്യാഗ്രഹം നടത്തി. ഇതിനിടെ ദില്ലിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനു നേരെ ബിജെപി-ആര്‍എസ്‌എസ്‌ ആക്രമണത്തില്‍ പ്രതിക്ഷേധിച്ച ഭരണകക്ഷി അംഗങ്ങള്‍ പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക്‌ പ്രകടനവും നടത്തി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+