പ്രഭാകരന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു
കൊളേബോ: മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകന്‍ വീണ്ടും പൊതുവേദിയില്‍.
ശ്രീലങ്കന്‍ സേനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട തമിഴ് നാഷണല്‍ അലയന്‍സ് നേതാവും എംപിയുമായ കെ. ശിവനേശന്റെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് പ്രഭാകരന്‍ വീണ്ടും പൊതുവേദിയിലെത്തിയത്.
പ്രഭാകരന്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്ന ചിത്രം എല്‍ടിടിഇ പുറത്തു വിട്ടിട്ടുണ്ട്. മൂന്ന് മാസം മുമ്പ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പ്രഭാകരന്‍ കൊല്ലപ്പെടുകയോ മാരകമായി പരിക്കേല്‌ക്കുകയോ ഉണ്ടായെന്ന് ശ്രീലങ്കന്‍ സൈന്യം അവകാശപ്പെട്ടിരുന്നു.
ഈ ആക്രമണത്തിനു ശേഷം ആദ്യമായാണ് പ്രഭാകന്‍ ഒരു പൊതു ചടങ്ങില്‍ പ്രത്യക്ഷപ്പെടുന്നത്. തമിഴ് പുലികള്‍ക്ക് വന്‍ സ്വാധീനമുള്ള വാന്നി മേഖലയിലെ ഒരു അജ്ഞാത കേന്ദ്രത്തിലായിരുന്നു ശിവനേശന്റെ മരണാനന്തര ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്.
ഇതിനിടെ പുലികള്‍ക്കെതിരെയുള്ള അക്രമണം ശക്തമാക്കിയതായി ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 56 ഓളം എല്‍ടിടിഇ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈനിക വക്താക്കള്‍ പറഞ്ഞു.












Click it and Unblock the Notifications