ഏഴ് പാപങ്ങള്‍ പരിഷ്കരിച്ചു
ലണ്ടന്‍: അമിതമായ സമ്പത്തുണ്ടെന്ന കാരണത്താല്‍ ധൂര്‍ത്തമായ ഒരു ജീവിതമാണോ നിങ്ങള്‍ നയിക്കുന്നത്? എങ്കില്‍ മരണാനന്തരം നിങ്ങള്‍ വല്ലാതെ കഷ്ടപ്പെട്ടു പോവും. ഭൂമിയിലെ ജീവിതത്തിനു ശേഷം നരകമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ഏഴ് പാപങ്ങള്‍ കാലോചിതമായി പരിഷ്കരിച്ച വത്തിക്കാന്റെ പുതിയ പട്ടിക പ്രകാരം അമിതമായി സമ്പത്തുണ്ടായിരിക്കുന്നതും പാപത്തിന്റെ കൂട്ടത്തില്‍പ്പെടും. 'മ്ലേച്ഛമാം വിധം സമ്പത്തുണ്ടായിരിക്കുക' വത്തിക്കാന്‍ കൊണ്ടു വന്ന പുതിയ പരിഷ്കാരമനുസരിച്ച് ഏഴ് പാപങ്ങളിലൊന്നാണ്.
പോപ്പിന്റെ സഹചാരിയും വത്തിക്കാന്‍ കോടതിയായ അപോസ്റ്റോളിക് പെനിടെന്‍ഷ്യറിയുടെ തലവനുമായ മോണ്‍സിഗ്നോര്‍ ഗിയാന്‍ഫ്രാങ്കോ ഗിരോട്ടിയാണ് പുതിയ നിര്‍വചന പ്രകാരം ഏഴ് പാപങ്ങള്‍ ഏതൊക്കെയെന്ന് അറിയിച്ചത്.
പരിസരം മലിനമാക്കുക, പ്ലാസ്റ്റിക് സഞ്ചികള്‍ റീ സൈക്കിള്‍ ചെയ്യാതിരിക്കുക, മയക്കുമരുന്ന് ഉപയോഗിക്കുകയോ അതിന്റെ ഇടപാട് നടത്തുകയോ ചെയ്യുക എന്നിവയും ഏഴ് പാപങ്ങളില്‍പ്പെടും. ലിംഗമാറ്റം നടത്തുക, മനുഷ്യരില്‍ പരീക്ഷണങ്ങള്‍ നടത്തുക, സാമൂഹ്യ അനീതിക്ക് കാരണമാവുക എന്നിവയാണ് മറ്റു പാപങ്ങള്‍.
പുതിയ കാലഘട്ടത്തിന് അനുസൃതമായാണ് പാപങ്ങളുടെ നിര്‍വചനത്തിന് ഇങ്ങനെയൊരു പരിഷ്കാരം കൊണ്ടുവന്നതെന്ന് മോണ്‍സിഗ്നോര്‍ ഗിയാന്‍ഫ്രാങ്കോ ഗിരോട്ടി വ്യക്തമാക്കി.












Click it and Unblock the Notifications