പരസ്യ വിപണിയില്‍ ബിഗ് ബിയ്ക്ക് മൂല്യത്തകര്‍ച്ച
മുംബൈ: ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റു വാങ്ങിയതോടെ പരസ്യ ലോകത്ത് ബിഗ് ബിയുടെ മൂല്യം ഇടിയുന്നു.
ഒരു വര്‍ഷം മുമ്പ് 3-4 കോടി ഒരോ പരസ്യത്തിനും വാങ്ങിയിരുന്ന ബച്ചന് ഇപ്പോള്‍ സെയ്‌ഫ് അലി ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരുടെ വിപണി മൂല്യമേയുള്ളൂ.
ചിത്രങ്ങള്‍ പരാജയപ്പെട്ടതു കൂടാതെ ചില രാഷ്ട്രീയ വിവാദങ്ങളില്‍ കൂടി പേര് ഉള്‍പ്പെട്ടതും പ്രായാധിക്യവുമാണ് ബച്ചന്റെ താരമൂല്യത്തിന് ഇടിവ് വരാന്‍ കാരണമെന്ന് വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൈ നിറയെ പരസ്യവുമായി ഇന്ത്യന്‍ പരസ്യ വിപണയില്‍ നിറഞ്ഞു നില്‌ക്കുന്ന താരമിപ്പോള്‍ ഷാരൂഖ് ഖാനാണ്. ബോക്‌സ് ഓഫീസിലെ വിജയങ്ങള്‍ക്കു പുറമെ ഷാരൂഖിന്റെ യുവത്വത്തിന്റെ പ്രസരിപ്പും പരസ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിയ്‌ക്കുന്നതിലൂടെ എസ്‌ആര്‍കെയുടെ വിപണി മൂല്യമിപ്പോള്‍ 4-6 കോടിയായി ഉയര്‍ന്നിരിയ്‌ക്കുകയാണ്.
ഒട്ടേറെ പരസ്യങ്ങളാണ് ഷാരൂഖിനെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്നത്. അതെ സമയം ഒറ്റ പരസ്യത്തിലൂടെ ബോളിവുഡിനെ ഞെട്ടിച്ച താരം അമീര്‍ ഖാനാണ്. പാര്‍ലെയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ അമീര്‍ വാങ്ങിയത് പത്തു കോടി രൂപയാണ്. പരസ്യത്തിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ കൂടുതല്‍ പുറത്തു വന്നിട്ടില്ല.












Click it and Unblock the Notifications