യുഎസ് ഇന്ത്യക്കാരെ ലക്ഷ്യമിട്ട് എയര്‍ടെല്‍
ദില്ലി : അമേരിക്കയിലെ ഇന്ത്യാക്കാര്‍ക്കു വേണ്ടി എയര്‍ടെല്‍ ഏര്‍പ്പെടുത്തിയ കാള്‍ ഹോം പദ്ധതിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍.
ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ടോക് ടൈം വാങ്ങാവുന്ന തരത്തിലാണ് എയര്‍ടെല്‍ കാള്‍ ഹോം പദ്ധതി നവീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് വിളിക്കാന്‍ ഏര്‍പ്പെടുത്തിയ പദ്ധതിയാണ് കാള്‍ ഹോം.
അമേരിക്കയിലെ 2.5 ദശലക്ഷം ഇന്ത്യാക്കാരെ ലക്ഷ്യമിട്ടാണ് പദ്ധതി നവീകരിച്ചതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ബില്ലുകള്‍ അടയ്ക്കാനുളള സൗകര്യം ഏര്‍പ്പെടുത്തുന്നതോടെ കൂടുതല്‍ പേര്‍ ഈ സൗകര്യം ഉപയോഗിക്കുമെന്ന് കരുതുന്നതായി ഭാരതി എയര്‍ടെല്‍ പ്രസിഡന്റ് ഡേവിഡ് നിഷ്‍ബാല്‍ പ്രത്യാശിച്ചു.
2008-09 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ തന്നെ കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് ഈ സൗകര്യം വ്യാപിപ്പിക്കുമെന്നും എയര്‍ടെല്‍ അറിയിച്ചു.
2006 ഡിസംബറിലാണ് അമേരിക്കയില്‍ കാള്‍ഹോം പദ്ധതി എയര്‍ടെല്‍ ആരംഭിച്ചത്.












Click it and Unblock the Notifications