വര്‍ഷത്തില്‍ മൂവായിരം ബിഎംഡബ്ല്യൂ
ചെന്നൈ : പ്രതിവര്‍ഷം 3000 കാറുകള്‍ നിര്‍മ്മിക്കാന്‍ പാകത്തിന് ചെന്നൈയിലെ ബിഎംഡബ്ല്യൂ ഫാക്ടറി വികസിപ്പിച്ചു. ഇപ്പോള്‍ 1700 കാറുകളാണ് ഒരു വര്‍ഷം ഇവിടെ നിര്‍മ്മിക്കുന്നത്.
ബിഎംഡബ്ല്യൂ ഇന്ത്യ പ്രസിഡന്റ് പീറ്റര്‍ ക്രോണ്‍ഷ്നബി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതിനായി അര ദശലക്ഷം യൂറോയാണ് കമ്പനി ചെലവിടുന്നത്.
2007ല്‍ കമ്പനി 1387 കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്. 1000 കാറുകളായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 2008ല്‍ 2000 കാറുകളുടെ വില്‍പനയാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഈ വര്‍ഷം കമ്പനി ലക്ഷ്യമിടുന്ന വില്‍പനയില്‍ 80ശതമാനവും ചെന്നൈ നിര്‍മ്മിത കാറുകളായിരിക്കുമെന്ന് പ്രസിഡന്റ് പറയുന്നു. ജനുവരിയില്‍ 229ഉം ഫെബ്രുവരിയില്‍ 241ഉം കാറുകളാണ് വിറ്റത്.
ഐസിഐസിഐയുമായി ചേര്‍ന്ന് ബിഎംഡബ്ല്യൂ ആവിഷ്കരിച്ച വായ്പാ സംവിധാനത്തിലൂടെയാണ് നാല്‍പത്തി അഞ്ച് ശതമാനം കാറുകള്‍ വിറ്റത്. ഇപ്പോള്‍ 200 ആയ കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം ഈ വര്‍ഷം മധ്യത്തോടെ ഗണ്യമായി ഉയരുമെന്നും ബിഎംഡബ്ല്യൂ ഇന്ത്യാ പ്രസിഡന്റ് അറിയിച്ചു.
ബിഎംഡബ്ല്യൂ എസ് ആറ് മോഡല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications