വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ച അധ്യാപികയ്‌ക്കെതിരെ കേസ്
കോയമ്പത്തൂര്‍: മുടി പിന്നിയിടാതെ സ്‌കൂളിലെത്തിയ രോഗിയായ വിദ്യാര്‍ത്ഥിനിയെ ക്ലാസ്സില്‍ മുട്ടില്‍ നിര്‍ത്തി മുടിമുറിച്ച അധ്യാപികയ്‌ക്കെതിരെ കേസ്.
നഗരത്തില്‍ തടാകം റോഡിലെ ഭാരതി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഹരിഹരസുധ(10)യുടെ മുടിമുറിച്ച അധ്യാപിക ശോഭനയ്‌ക്കെതിരെയാണ് കേസ്. വിദ്യാര്‍ത്ഥിനിയുടെ അമ്മ സുമതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സായ്‌ബാബ കോളനി പൊലീസ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തത്.
മാര്‍ച്ച് മൂന്നിന് മുടി പിന്നിയിടാതെയാണത്രേ വിദ്യാര്‍ത്ഥിനി ക്ലാസിലെത്തിയത്. ഇതില്‍ കുപിതയായ അധ്യാപിക വിദ്യാര്‍ത്ഥിനിയെ ഏറെനേരെ ക്ലാസില്‍ മുട്ടില്‍ നിര്‍ത്തിച്ച് മുടിമുറിയ്‌ക്കുകയായിരുന്നു.
ഹൃദയവാല്‍വിന് തകരാറുണ്ടായിരുന്ന വിദ്യാര്‍ത്ഥിനിയ്‌ക്ക് ജലദോഷം വരരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടത്രേ. ഇതുകൊണ്ടാണ് വെള്ളം കെട്ടിക്കിടക്കുമെന്ന് കരുതി കുളികഴിഞ്ഞ് മുടി പിന്നിയിടാതെ കുട്ടിയെ സ്‌കൂളില്‍ വിട്ടതെന്ന് മാതാപിതാക്കള്‍ പറയുന്നു.












Click it and Unblock the Notifications