ഐഐമ്മുകളില്‍ ഫീസ് കൂട്ടുന്നു
ദില്ലി: രാജ്യത്തെ മൂന്ന് പ്രമുഖ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നു. അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ഐഐമ്മുകളിലാണ് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഫീസ് കൂട്ടുന്നത്.
കേന്ദ്ര മാനുഷിക വിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗാണ് ലോക് സഭയില്‍ രേഖാമൂലം ഇക്കാര്യമറിയിച്ചത്. ഐഐഎം-ബാംഗ്ലൂരിലാണ് ഫീസ് വര്‍ദ്ധന കൂടുതല്‍. ഇവിടെ അടുത്ത സെഷന്‍ മുതല്‍ ഫീസ് 2.5 ലക്ഷത്തില്‍ നിന്നും നാല് ലക്ഷമായി ഉയര്‍ത്തും.
ഐഐഎം-അഹമ്മദാബാദിലും ഐഐഎം-കൊല്‍ക്കത്തയിലും ഫീസ് രണ്ട് ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷമായാണ് ഉയര്‍ത്തുന്നത്. ഫീസ് വര്‍ദ്ധനയെ കേന്ദ്രസര്ക്കാര്‍ എതിര്‍ക്കില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അര്‍ജുന്‍ സിംഗ് പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications