രാമന്‍ ദളിത് വിരുദ്ധനായിരുന്നെന്ന് സിഡി
ദില്ലി: ശ്രീരാമ അസ്‌തിത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടക്കുന്നതിനിടെ വ്യത്യസ്‌ത രാമായണ വ്യാഖ്യാനവുമായി പുറത്തിറങ്ങിയ സിഡി ഉത്തര്‍ പ്രദേശില്‍ വ്യാപകമായി പ്രചരിയ്‌ക്കുന്നു.
സിഡിയില്‍ രാമനെ ഒരു ദളിത് വിരുദ്ധനായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇത് കൂടാതെ രാമന്‍ ഒരു ദളിതനെ കൊല്ലുന്ന രംഗം കൂടി സിഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'തീസരി ആസാദി' എന്ന പേര് നല്കിയിട്ടുള്ള സിഡി ഉത്തര്‍ പ്രദേശിലും ഗുജറാത്തിലും വന്‍ തോതില്‍ വിറ്റഴിയ്‌ക്കപ്പെടുന്നുണ്ട്. ബീമാരോ അംബേദ്‌കര്‍ സമാജ് സുധര്‍ സമിതി എന്ന സംഘടനയാണ് സിഡി നിര്‍മിച്ചിരിയ്‌ക്കുന്നതും വിറ്റഴിയ്‌ക്കുന്നതും.
തങ്ങള്‍ക്ക് ബിഎസ്‌പി എംപിയുടെ പിന്തുണയുണ്ടെന്നും സംഘടന പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നുണ്ട്.
ദളിത്-ബ്രാഹ്മണ ഒത്തൊരുമ ലക്ഷ്യമാക്കി രാജ്യമൊട്ടാകെ യാത്ര നടത്താന്‍ പദ്ധതിയിട്ടിരിയ്‌ക്കുന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മായാവതിയെ പുതിയ രാമായണ വ്യാഖ്യാനം വെട്ടിലാക്കിയിട്ടുണ്ട്.
സിഡിയ്‌ക്കു പിന്നിലുള്ള സംഘടനയ്‌ക്കെതിരെ തിരിഞ്ഞാല്‍ അത് ദളിത് വിരുദ്ധമായി ചിത്രീകരിയ്‌ക്കപ്പെടാന്‍ സാധ്യതയുണ്ടെന്നതാണ് മായാവതിയെ വിഷമിപ്പിയ്‌ക്കുന്നത്.












Click it and Unblock the Notifications