കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരസിംഹറാവു രജനിയ്‌ക്ക്‌ മുഖ്യമന്ത്രി പദം വാഗ്‌ദാനം ചെയ്‌തു

  • By Staff
Google Oneindia Malayalam News

Rajnikanthചെന്നൈ: തമിഴ്‌നാട്‌ മുഖ്യമന്ത്രിയാക്കാമെന്ന്‌ മുന്‍ പ്രധാനമന്ത്രി പിവി നരസിംഹറാവു താരചക്രവര്‍ത്തി രജനീകാന്തിന്‌ ഉറപ്പുനല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. അടുത്തിടെ പുറത്തിറങ്ങിയ രജനിയുടെ ജീവചരിത്രമായ ദി നെയിം ഈസ്‌ രജനീകാന്തിലാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌.

1996ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ രജനിയെ മുഖ്യമന്ത്രിസ്ഥാനത്തെത്തിയ്‌ക്കുമെന്ന്‌ ഉറപ്പുനല്‍കിയതായാണ്‌ ഡോക്ടര്‍ ഗായത്രി ശ്രീകാന്ത്‌ എഴുതിയ പുസ്‌തകത്തില്‍ വെളിപ്പെടത്തുന്നത്‌. എഐഎഡിഎംകെ നേതാവും തമിഴ്‌നാട്‌ മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയെ നിശിതമായി വിമര്‍ശിച്ചതോടെയാണ്‌ രജനിയുമായി 1995ല്‍ നരസിംഹറാവു ഫോണില്‍ സംസാരിച്ചത്‌.

രജനിയെ കോണ്‍ഗ്രസിലേയ്‌ക്ക്‌ കൊണ്ടുവന്ന്‌ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാക്കുകയെന്നതായിരുന്നു റാവുവിന്റെ പദ്ധതി. ഇതിനായി തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനില്‍വച്ച്‌ റാവു രജനിയുമായി കൂടിക്കാഴ്‌ച നടത്തി. പക്ഷേ രാഷ്ട്രീയത്തിലിറങ്ങാനും മുഖ്യമന്ത്രിയാകാനുമുള്ള ക്ഷണം രജനി നിരസിച്ചു.

പകരം മുഖ്യമന്ത്രിസ്ഥാനത്തേയ്‌ക്ക്‌ ജികെ മൂപ്പനാരെ പരിഗണിക്കണമെന്നും ഡിഎംകെയുമായി സഖ്യത്തിലേര്‍പ്പെടുണമെന്നുമുള്ള അഭിപ്രായം രജനി മുന്നോട്ടുവച്ചു. പക്ഷേ ഡിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ റാവു തയ്യാറായിരുന്നില്ല. ഡിഎംകെ-കോണ്‍ഗ്രസ്‌ സഖ്യം നടക്കാന്‍ പോകുന്നില്ലെന്ന്‌ കൂടിക്കാഴ്‌ച കഴിഞ്ഞപ്പോള്‍ തനിയ്‌ക്ക്‌ മനസ്സിലായെന്നും രജനി പറയുന്നു.

എഐഎഡിയുമായി ബന്ധം തുടരാന്‍ റാവു തീരുമാനിച്ചതോടെ ജികെ മൂപ്പനാര്‍ കോണ്‍ഗ്രസ്‌ വിട്ട്‌ തമിഴ്‌നാട്‌ മാനില കോണ്‍ഗ്രസിന്‌ രൂപം നല്‍കി. ടിഎംസിയും ഡിഎംകെയും ഒന്നിച്ചാണ്‌ 1996ല്‍ എഐഎഡിഎംകെ-കോണ്‍ഗ്രസ്‌ സഖ്യത്തെ നേരിട്ടത്‌. രജനിയുടെ തുറന്ന പിന്തുണയോടെ മത്സരിച്ച ടിഎംസി-ഡിഎംകെ സഖ്യം തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വിജയം നേടുകയായിരുന്നു.

കാട്ടുകള്ളന്‍ വീരപ്പന്‍ കന്നഡ നടന്‍ രാജ്‌കുമാറിനെ തട്ടിക്കൊണ്ടുപോയപ്പോള്‍ വീരപ്പന്റെയടുത്തേയ്‌ക്ക്‌ മധ്യസ്ഥനായി പോകാന്‍ രജനി തയ്യാറായെന്നും പുസ്‌തകത്തില്‍ പറയുന്നുണ്ട്‌. രാജ്‌കുമാറിന്റെ വലിയ ആരാധകനായിരുന്നു രജനി. അദ്ദേഹത്തെ മോചിപ്പിക്കാന്‍ തന്നാല്‍ കഴിയുന്നത്‌ ചെയ്യണമെന്ന്‌ രജനിയ്‌ക്ക്‌ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ അന്നത്തെ തമിഴ്‌നാട്‌-കര്‍ണാടക മുഖ്യമന്ത്രിമാരായിരുന്ന കരുണാനിധിയും എസ്‌എം കൃഷ്‌ണയും രജനിയുടെ നിര്‍ദ്ദേശം തള്ളിക്കളയുകയായിരുന്നു.

ഇപ്പോള്‍ ഇംഗ്ലീഷില്‍ പുറത്തിറങ്ങിയ പുസ്‌തകത്തിന്റെ 20,000 പകര്‍പ്പുകളാണ്‌ ഇറക്കിയിരിക്കുന്നത്‌. ഓം ബുസ്‌ക്‌ ഇന്റര്‍നാഷണല്‍ പുറത്തിറക്കിയ പുസ്‌തകത്തിന്‌ 490രൂപയാണ്‌ വില. തമിഴ്‌, കന്നഡ, മലയാളം, തെലുങ്ക്‌, ഹിന്ദി, മറാട്ടി, ജാപ്പനീസ്‌ എന്നീ ഭാഷകളിലും വൈകാതെ പുസ്‌തകം പുറത്തിറങ്ങും. പുസ്‌തകം തയ്യാറാക്കിയ ഡോക്ടര്‍ ഗായത്രി കണ്ണുരോഗ വിദഗ്‌ധയാണ്‌. വളരെ സാധാരണ കുടുംബത്തില്‍ ജനിച്ച രജിനിയുടെ താരമെന്ന നിലയിലേയ്‌ക്കുള്ള വളര്‍ച്ചയാണ്‌ പുസ്‌തകത്തിലെ പ്രധാന പ്രതിപാദ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X