മുരിങ്ങൂര്‍: അന്വേഷണം നിര്‍ത്തിവെയ്‌ക്കണമെന്ന് സുപ്രിം കോടതി
ദില്ലി: മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിനിതെരെ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി സുപ്രിം കോടതി റദ്ദാക്കി.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതിയ്‌ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടികള്‍ റദ്ദാക്കിയത്. ഊമക്കത്തുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിടുന്നതിനെ പ്രോത്സാഹിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജസ്‌റ്റിസ് എസ. ്‌എച്ച് കപാഡിയ, സുദര്‍ശന്‍ റെഡ്ഡി എന്നിവരുള്‍പ്പെട്ട ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ഐജി വിന്‍സെന്റ് പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയ്‌ക്ക് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ധ്യാനകേന്ദ്രം നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി ഉത്തരവ്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
അന്വേഷണ സംഘം ധ്യാനകേന്ദ്രത്തിനകത്ത് റെയ്ഡ് നടത്തിയതുംമറ്റും മതവികാരത്തെ വ്രണപ്പെടുത്തുന്ന നടപടികളാണെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെടുത്തത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications