Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബിയ്ക്കെതിരെ യുപി സര്‍ക്കാര്‍

ദില്ലി: ബാരബാങ്കി ഭൂമി ഇടപാട് കേസില്‍ ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെ നടപടികളില്‍ നിന്ന് ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി വിധിയ്ക്കെതിരെ ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു.

ബാരബാങ്കി ജില്ലയിലെ ധലത്പൂരിലെ 2.75 ബിഗാസ് ഭൂമിയിന്മേലുള്ള അവകാശ വാദം അമിതാഭ് ബച്ചന്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഈ പ്രശ്നത്തില്‍ ബച്ചനെതിരെ റവന്യൂ കേസോ സിവില്‍ കേസോ ക്രിമിനല്‍ കേസോ എടുക്കാന്‍ പാടില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചത്. ഈ വിധിയ്ക്കെതിരെയാണ് യുപി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

റവന്യൂ രേഖകളില്‍ ഭൂമി ഇടപാട് സംബന്ധിച്ച അവ്യക്തത ചൂണ്ടിക്കാട്ടിയാണ് യുപി സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്. ബാരബാങ്കിയിലെ റവന്യൂ രേഖകളില്‍ ബച്ചന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം തഹസില്‍ദാറുടെ പക്കലുള്ള രേഖകളില്‍ ബച്ചന്റെ പേര് കാണുന്നില്ല.

രേഖകളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കാണിച്ചാണ് മായാവതി സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+