കോടിയേരി രാജിവയ്‌ക്കണമെന്ന് യുഡിഎഫ്
തിരുവനന്തപുരം: തലശേരിയിലെ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ രാജിവെയ്‌ക്കണമെന്ന് യുഡിഎഫ് നേതൃയോഗം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അക്രമമാണ് അവിടെ അരങ്ങേറുന്നതെന്നും നേതൃയോഗം കുറ്റപ്പെടുത്തി.
കൊലപാതകത്തിന് പ്രേരിപ്പിച്ച ഇരുവിഭാഗം നേതാക്കളെയും പ്രതികളായി കണ്ട് അറസ്റ്റ് ചെയ്യണം. അടിയന്തരമായി സര്‍വ്വകക്ഷിയോഗം വിളിയ്‌ക്കണം. പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ പൊലീസ് നടപടിയെടുക്കണം. ഇതിനായി മികവുറ്റ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണം. പൊലീസിനെ നിഷ്‌പക്ഷമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതാണ് എല്ലാത്തിനും മൂലകാരണം- യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു.
സിപിഎം-ആര്‍എസ്‌എസ് സംഘര്‍ഷം ഉണ്ടായ ഉടന്‍ കോടിയേരി അവിടെ എത്തിയിരുന്നെങ്കില്‍ ഏതാനും ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നു. ഏഴുപേര്‍ വെട്ടേറ്റുവീണ ശേഷമാണ് അദ്ദേഹം തലശേരി ഗസ്റ്റ് ഹൗസ് വരെ പോയത്. പാര്‍ട്ടിയുട ടാര്‍ഗറ്റ് തികയ്‌ക്കാനായി അദ്ദേഹം ബോധപൂര്‍വ്വം സന്ദര്‍ശനം വൈകിക്കുകയായിരുന്നു.
അവിടേയ്‌ക്ക് ആദ്യം പോകാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഡിജിപിയുള്ളപ്പോള്‍ ഞാനെന്തിനാണെന്നാണഅ കോടിയേരി ചോദിച്ചത്. കോട്ടയം സമ്മേളനത്തിന്‌ശേഷം പാര്‍ട്ടി കൂച്ചുവിലങ്ങിട്ടതിനാലാണ് മുഖ്യമന്ത്രിയ്‌ക്ക് സര്‍വ്വകക്ഷിയോഗം പോലും വിളിക്കാന്‍ കഴിയാത്തത്. ഈ നിലയ്‌ക്ക് പോയാല്‍ കേന്ദ്രസേനയെ വിന്യസിക്കേണ്ടിവരുമെന്നാണ് യുഡിഎഫ് അഭിപ്രായം.
ദില്ലിയല്‍ എകെജി ഭവന് നേരെയുണ്ടായ അക്രമത്തെ യുഡിഎഫ് അപലപിച്ചു. എന്നാല്‍ കേരളത്തില്‍ ഇതരകക്ഷികളുടെ പാര്‍ട്ടി ഓഫീസുകളും വീടുകളും വരെ തല്ലിപ്പൊളിക്കുന്ന സിപിഎമ്മുകാര്‍ക്ക് ഇഥില്‍ പ്രതിഷേധിക്കാനുള്ള ധാര്‍മികാവകാശമില്ലെന്ന് തങ്കച്ചന്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications