ഡിജിപിയെ മാറ്റണം: മുരളി
കൊച്ചി: രമണ്‍ ശ്രീവാസ്‌തവയെ ഉടന്‍ ഡിജിപി സ്ഥാനത്തു നിന്നു നീക്കണമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.
ഗ്രാമങ്ങളില്‍ എന്തെങ്കിലും നടന്നാല്‍ പൊലീസ് അറിയണമെന്നില്ലെന്ന ശ്രീവാസ്‌തവയുടെ പ്രസ്‌താവന നാണക്കേടാണ്. കേരളാ പൊലീസ് എന്നാല്‍ കേരളാ സിറ്റി പൊലീസല്ല. പിന്നെന്തിനാണ് ഇന്റലിജന്‍സ് സംവിധാനം? എല്ലാക്കാലത്തും മന്ത്രിമാരെ വെട്ടിലാക്കുന്ന ജോലികളേ ശ്രീവാസ്‌തവ ചെയ്‌തിട്ടുള്ളൂവെന്നും മുരളി പറഞ്ഞു.
പനമ്പിള്ളി നഗറില്‍ പത്മജയുടെ വീട്ടില്‍ നിന്ന് ഉൌണുകഴിച്ചു പോയ മൊഹ്സിന കിദ്വായി ഉൌണ് നല്ലതാണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും അവിടുത്തെ ഊണ് നല്ലതാണെന്ന് തനിക്കും നല്ലപോലെ അറിയാമെന്നും മുരളി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications