Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ്‌ രാഷ്ട്രീയക്കാരുടെ കളിപ്പാവയാകുന്നുവെന്ന്‌ ഹൈക്കോടതി

കൊച്ചി: കണ്ണൂരില്‍ പൊലീസ്‌ രാഷ്ട്രീയക്കാരുടെ കളിപ്പാവയാവുകയാണെന്ന്‌ ഹൈക്കോടതി. സംസ്ഥാനത്ത്‌ രാഷ്ട്രീയ കൊലപാതങ്ങള്‍ വര്‍ധിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

തലശേരിയില്‍ എന്‍ഡിഎഫ്‌ പ്രവര്‍ത്തകനായ (29)വധിക്കപ്പെട്ട സംഭവത്തെക്കുറിച്ച്‌ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടുകൊണ്ടാണ്‌ കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്‌.

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നു. നിരപരാധികളാണ്‌ പലപ്പോഴും അറസ്‌റ്റ്‌ ചെയ്യപ്പെടുന്നത്‌. ഇക്കാര്യം ഗൗരവമായി കാണണം.

പ്രതികളെ കണ്ടെത്തുന്നത്‌ രാഷ്ട്രീയക്കാര്‍ നല്‍കുന്ന പട്ടിക പ്രകാരമാണ്‌. ഗൂഡാലോചനകള്‍ പുറത്തുവരുന്നില്ല. ആവശ്യമെങ്കില്‍ അക്രമബാധിത പ്രദേശങ്ങളല്‍ കേന്ദ്രസേനയെ വിന്യസിക്കണം- കോടതി പറഞ്ഞു.

2006 ഒക്ടോബര്‍ 22നാണ്‌ പത്രവിതരണക്കാരന്‍ കൂടിയായ ഫസല്‍ ജഗന്നാഥ ടെംപിള്‍ റോഡിലെ ലിബര്‍ട്ടി ക്വാട്ടേഴ്‌സിന്‌ മുന്നില്‍ വെട്ടേറ്റുമരിച്ചത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+