സഭയില്‍ പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള നിര്‍ത്തിവച്ചു
തിരുവനന്തപുരം: എപിഎല്‍-ബിപിഎല്‍ ലിസ്റ്റില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷം ബഹളം വച്ചു.
ഇതിനെത്തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങുകയും ചെയ്‌തു.
സ്‌പീക്കര്‍ കെ രാധാകൃഷ്‌ണന്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ബഹളം അവസാനിക്കാത്തതിനെത്തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തിവച്ചു.
എപിഎല്‍-ബിപിഎല്‍ ലിസ്റ്റില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസിലെ കെ സുധാകരനാണ് സഭയില്‍ വിഷയം ഉന്നയിച്ചത്. ഇത് പരിഹരിക്കാന്‍ റി സര്‍വ്വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്ന് സുധാകരന്‍ ചോദിച്ചു.
1977മുതല്‍ ലിസ്‌റ്റില്‍ ക്രമക്കേടുണ്ടെന്ന് മന്ത്രി സി ദിവാകരന്റെ മറുപടിയാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇതിനെത്തുടര്‍ന്ന് ബഹളം ശക്തമാവുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications