Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനയാത്ര: കൂടുതല്‍ ചെലവിട്ടത് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്‍ഡിഫ് മന്ത്രിസഭ അധികാരത്തില്‍ വന്ന ശേഷം വിമാന യാത്രക്കായി ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത്‌ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണെന്ന് അദ്ദേഹം തന്നെ നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

വിമാനയാത്രയിലും സല്‍ക്കാരത്തിലും മുന്നിലും പിന്നിലും മുഖ്യമന്ത്രിയും സഹകരണമന്ത്രിയുമാണ്. സഹകരണമന്ത്രി ജി. സുധാകരന്‍ വിമാനയാത്ര പൂര്‍ണമായി ഒഴിവാക്കി. എല്‍ഡിഎഫ് മന്ത്രിസഭയില്‍ വിമാനയാത്ര നടത്താത്ത ഏകമന്ത്രിയും അദ്ദേഹമാണ്.

സല്‍ക്കാരത്തിലും മുഖ്യമന്ത്രി കൂടുതല്‍ ചെലവിട്ടപ്പോള്‍ ഏറ്റവും കുറഞ്ഞ തുക ചെലവിട്ടത് സഹകരണ മന്ത്രിയാണ്.

മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ സല്‍ക്കാരത്തിന്‌ ചിലവാക്കിയത്‌ 3,69,007 രൂപയാണ്. വിമാന യാത്രകള്‍ക്കായി 8,74,969 രൂപയും ചെലവിട്ടു. സഹകരണ മന്ത്രി സല്‍ക്കാരത്തിന്‌ 45,142.75 രൂപ ചെലവഴിച്ചു. വിമാനയാത്രക്ക് പണമൊന്നും ചെലവാക്കിയില്ല.

ധനകാര്യമന്ത്രി തോമസ്‌ ഐസക്‌ സല്‍ക്കാരത്തിന്‌ 1,59,511 രൂപ ചെലവാക്കി. വിമാന യാത്രകള്‍ക്കായി ചെലവാക്കിയത്‌ 5,64,423 രൂപയാണ്.

ആരോഗ്യമന്ത്രി പി.കെ. ശ്രീമതി സല്‍ക്കാരത്തിന്‌ 1.41,373 രൂപ ചെലവിട്ടു. വിമാനയാത്രകള്‍ക്കായി ചെലവാക്കിയത് 4,18,301 രൂപ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+