ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ സഭ സെക്സ് ഗൈഡ് പുറത്തിറക്കി
ലണ്ടന്‍: കുത്തനെ ഉയരുന്ന വിവാഹമോചനങ്ങളും ദാമ്പത്യ ബന്ധങ്ങളലെ തകര്‍ച്ചയും കണക്കിലെടുത്ത് ഇംഗ്ലണ്ടിലെ ക്രിസ്‌ത്യന്‍ സഭ ലൈംഗിക ബന്ധങ്ങളെക്കുറിച്ച് ഗൗരവമായി ചര്‍ച്ചകളാരംഭിച്ചു.
ലൈംഗികതയെക്കുറിച്ച് സഭാംഗങ്ങളെ ബോധവത്‌ക്കരിയ്‌ക്കുന്നതിന്റെ ഭാഗമായി വിവാഹിതര്‍ക്കായി ഇംഗ്ലണ്ടിലെ ആഗ്ലിക്കന്‍ സഭ സെക്സ് ഗൈഡ് പുറത്തിറക്കി കഴിഞ്ഞു.
ഗ്രോയിഗ് ടുഗെദര്‍ (ഒരുമിച്ച് മുന്നേറുക) എന്ന് പേരിട്ടിട്ടുള്ള പുസ്‌തകത്തില്‍ ദമ്പതികള്‍ തമ്മില്‍ ലൈംഗിക കാര്യങ്ങളില്‍ ഒന്നും ഒളിച്ചു വെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നു.
മുമ്പ് ഇത് ഒരു ചീത്തക്കാര്യമായാണ് ആളുകള്‍ കണ്ടിരുന്നത്, എന്നാല്‍ രതിയെന്നത് അദ്‌ഭുതകരവും ആഘോഷിയ്‌ക്കേണ്ട കാര്യവുമാണെന്ന് പുസ്‌തകത്തില്‍ പറയുന്നു. മറ്റ് ഏത് കഴിവും പോലെ ഇതും മറ്റൊരാളില്‍ നിന്നും മനസിലാക്കേണ്ടതാണെന്നും പുസ്‌തകം ഓര്‍മ്മിപ്പിയ്‌ക്കുന്നു.
ജനങ്ങളുടെ കിടപ്പറ കാര്യങ്ങളെക്കുറിച്ച് പള്ളിയുടെ അഭിപ്രായം പറയുമ്പോള്‍ ആളുകള്‍ക്കിടയിലുണ്ടാകുന്ന ധാരണയെ താന്‍ കാര്യമാക്കാറില്ലെന്ന് പുസ്‌തകം രചിച്ച വികാരി ആന്‍ഡ്രൂ ബോഡി പറയുന്നത്. 39 വര്‍ഷമായി വിവാഹം ജീവിതം നയിക്കുന്നയാളാണ് ഇദ്ദേഹം.
വ്യത്യസ്‌ത തരത്തിലുള്ള ലൈംഗിക രീതികള്‍ മാത്രമല്ല, വീട്ടുകാര്യങ്ങള്‍, സാമ്പത്തിക അച്ചടക്കം, കുട്ടികളെ സംരക്ഷിയ്‌ക്കുന്ന കാര്യങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയെക്കുറിച്ചെല്ലാം സഭ പുറത്തിറക്കിയ പുസ്‌തകത്തിലുണ്ട്.
കൂടാതെ ചില ദമ്പതികളുടെ ലൈംഗിക ജീവിതത്തിലുണ്ടായ പരാജയങ്ങളെക്കുറിച്ചും പുസ്‌തകം പ്രതിപാദിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications