Get Updates
Get notified of breaking news, exclusive insights, and must-see stories!

രോഗം പകര്‍ന്നുനല്‍കിയ ക്ലിനിക്ക്‌; ഇന്ത്യന്‍ ഡോക്ടര്‍ കുരുക്കില്‍

വാഷിംഗ്ടണ്‍: ഇന്ത്യക്കാരനായ ഡോക്ടര്‍ നടത്തുന്ന എന്‍ഡോസ്‌കോപ്പിക്‌ ക്ലിനിക്കില്‍ നാലു വര്‍ഷമായി സിറിഞ്ചുകളും മയക്കുമരുന്നുകളും ആവര്‍ത്തിച്ച്‌ ഉപയോഗിച്ചതായി കണ്ടെത്തി. ഇതുമൂലം ആറു പേര്‍ക്ക്‌ മാരകരോഗമായ ഹെപ്പറ്റൈറ്റിസ്‌ ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്‌.

അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ ദീപക്‌ ദേശായ്‌ ലാസ്‌ വെഗാസില്‍ നടത്തുന്ന ക്ലിനിക്കിലാണ്‌ വൈദ്യശാസ്‌ത്രരംഗത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നാതായി കണ്ടെത്തിയത്‌.

അറ്റ്‌ലാന്റയിലെ സെന്റര്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍ പ്രിവന്റേഷന്റെ കണക്കുപ്രകാരം ഇവിടെ ചികിത്സയ്‌ക്കെത്തിയ നാല്‌പതിനായിരത്തോളം ആളുകള്‍ക്ക്‌ ഹെപ്പറ്റൈറ്റിസ്‌ സി, എച്ച്‌ഐവി എന്നീ രോഗങ്ങളുടെ വൈറസുകള്‍ പകര്‍ന്നിരിക്കുമെന്നാണ്‌ കരുതുന്നത്‌. നഗരാധികൃതരുടെ നേതൃത്വത്തില്‍ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെതിതയവരെ കണ്ടെത്തി രക്തപരിശോധനയിക്ക്‌ വിധേയരാക്കുന്ന നടപടി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്‌.

ക്ലിനിക്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ എഫ്‌ബിഐയും ഇന്റേണല്‍ റവന്യൂ സര്‍വീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. അശ്രദ്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്‌തതിനെത്തുടര്‍ന്ന്‌ അധികൃതര്‍ ഫെബ്രുവരി 29ന്‌ ദീപകിന്റെ ലൈസന്‍സ്‌ റദ്ദാക്കുകയും ഇയാള്‍ നടത്തുന്ന ക്ലനിക്ക്‌ പൂട്ടിയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഗുജറാത്ത്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വൈദ്യശാസ്‌ത്രത്തില്‍ ബിരുദം നേടിയ ദീപക്‌ 28വര്‍ഷമായി ആരോഗ്യരംഗത്ത്‌ ജോലിചെയ്യുകയാണ്‌. സമ്പന്നനായ ഇയാള്‍ക്ക്‌ വന്‍ രാഷ്ട്രീയ ബന്ധങ്ങളുള്ളതായി സംശയിക്കുന്നുണ്ട്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷും, അല്‍ ഗോറും മത്സരിച്ച തിരഞ്ഞെടുപ്പിന്‌ ഇയാള്‍ വന്‍തുക സംഭവനനല്‍കിയതായും പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+