തൊഴില്‍ സ്ഥലത്ത് ഇ-മെയിലുകല്‍ വില്ലന്‍മാരുകുന്നു
ലണ്ടന്‍: ചായകുടിയ്‌ക്കും സിഗരറ്റ് വലിയ്‌ക്കും പിന്നാലെ ഇ-മെയിലുകള്‍ തൊഴില്‍ സ്ഥലങ്ങളില്‍ ഭീഷണിയാകുന്നതായി റിപ്പോര്‍ട്ട്. ഈയിടെ നടന്ന ഒരു പഠനത്തിലാണ് ജോലിക്കാര്‍ ജോലിസമയത്തിന്ററെ വലിയൊരു ഭാഗം ഇ-മെയിലുകള്‍ അയച്ച് പാഴാക്കിക്കളയുന്നതായി കണ്ടെത്തിയത്.
ഒരു ശരാശരി ജോലിക്കാരന്‍ അല്ലെങ്കില്‍ ജോലിക്കാരി ജോലി സമയത്തില്‍ തൊണ്ണൂറ് മിനിറ്റ് മുതല്‍ രണ്ടുമണിക്കൂറുകള്‍ വരെ മെയിലുകളയച്ച് പാഴാക്കിക്കളയുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. നൂറുകണക്കിന് സന്ദേശങ്ങളാണത്രേ ഇത്തരത്തില്‍ ജോലിക്കാര്‍ അയയ്‌ക്കുന്നത്.
ഇതില്‍ ഏറിയപങ്കും സ്‌പാം മെയിലുകളോ ജങ്ക് മെയിലുകളോ ആണെന്നും ഗവേഷകര്‍ പറയുന്നു. റാഡിക്കാറ്റി ഗ്രൂപ്പ് ആണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്. പഠനറിപ്പോര്‍ട്ട് പ്രകാരം ലോകത്താകമാനം പ്രതിദിനം 196 ബില്യന്‍ സന്ദേശങ്ങളാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. 2011 ആകുമ്പോഴേയ്‌ക്കും ഇത് 374 ബില്യന്‍ ആകുമന്നാണ് കരുതപ്പെടുന്നത്.
ഇതിന് മുമ്പ് ടെലിവെസ്റ്റ് ബിസിനസ് ഗ്രൂപ്പ് നടത്തിയ ഒരു പഠനത്തില്‍ ടെലിഫോണ്‍ വഴിയുള്ള സംസാരവും ഇ-മെയിലുകളും ചേര്‍ന്ന് ഉല്‍പാദനക്ഷമതയില്‍ കുറവുവരുത്തുന്നതായി കണ്ടെത്തിയിരുന്നു. മാത്രമല്ല പുരുഷന്മാരാണ് ഇത്തരത്തില്‍ സമയം കളയുന്നതെന്നും അന്നത്തെ സര്‍വ്വേറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സര്‍വ്വേയ്‌ക്കായി ഇന്റര്‍വ്യൂ നടത്തിയവരില്‍ 1,468പേരും അനാവശ്യമെയിലുകള്‍ക്കായി 42 മിനിറ്റും, വോയ്‌സ് മെയിലുകള്‍ക്കായി 27 മിനിറ്റും ഫോണ്‍വിളികല്‍ക്കായ 12മിനിറ്റും ചെലവാക്കുന്നാതായി വ്യക്തമാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()












Click it and Unblock the Notifications