Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബയ്‌ വാഹനാപകടത്തില്‍ 6 മരണം, 25 കാറുകള്‍ കത്തി

Dubai Accidentദുബയ്‌: മൂടല്‍ മഞ്ഞുമൂലം അബുദാബി-ദുബയ്‌ ഹൈവേയില്‍ ഉണ്ടായ അപകടങ്ങളില്‍ ആറു പേര്‍ മരിച്ചു. ഇരുന്നൂറില്‍ അധികം കാറുകള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ 250തോളം പേര്‍ക്ക്‌ പരുക്കുണ്ട്‌.

ഗുരുതരമായ പരുക്കുകളോടെ 10 പേര്‍ ദുബയ്‌ റാഷിദ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. അബുദാബിയില്‍ അല്‍ റഹ്‌ബ, അല്‍ മഫ്‌്‌റഖ്‌ ആശുപത്രികളിലും പരുക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്‌.

ഗന്തൂട്ട്‌ പ്രദേശത്ത്‌ ഉണ്ടായ അപകടങ്ങളില്‍ 25 കാറുകള്‍ കത്തിനശിച്ചതായാണ്‌ കണക്കാക്കുന്നത്‌. മരിച്ചവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്ല. പക്ഷേ പരുക്കേറ്റവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ സൂചനയുണ്ട്‌. എന്നാല്‍ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കനത്ത മൂടല്‍ മഞ്ഞില്‍ അതിവേഗത്തില്‍ വാഹനങ്ങള്‍ ഓടിച്ചതാണ്‌ അപകടത്തിന്‌ കാരണമായതെന്ന്‌ പൊലീസ്‌ പറഞ്ഞു. ചൊവ്വാഴ്‌ച രാവിലെ 6.40നാണ്‌ അപകടം നടന്നത്‌.

മൂടല്‍ മഞ്ഞ്‌ മൂലം പൊലീസ്‌ ഹെലികോപ്‌റ്ററുകള്‍ക്ക്‌ സംഭവസ്ഥലത്തേയ്‌ക്ക്‌ ഉടനെ പറന്നെത്താന്‍ കഴിഞ്ഞില്ല. പതിനൊന്നുമണിയ്‌ക്കുശേഷമായിരുന്നു ഹെലികോപ്‌റ്ററുകളുടെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞത്‌. അപകടത്തെത്തുടര്‍ന്ന്‌ അബുദാബി-ദുബയ്‌ റോഡില്‍ മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+