പ്രധാനമന്ത്രിയാകാന്‍ സര്‍ദാരി ഒരുങ്ങുന്നു
ഇസ്ലാമാബാദ്: പാകിസ്‌താനില്‍ ആസിഫ് അലി സര്‍ദാരി പ്രധാനമന്ത്രി പദവിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്നു മാസത്തേക്ക് ഇടക്കാല പ്രധാനമന്ത്രിയെ നിശ്ചയിച്ച് ഇക്കാലയളവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിയ്‌ക്കാനാണ് സര്‍ദാരിയുടെ പദ്ധതി.
കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിയ്‌ക്കാന്‍ പാകിസ്‌താന്‍ മുസ്ലീംലീഗ് നേതാവ് നവാസ് ഷെരീഫും സര്‍ദാരിയും ഞായറാഴ്‌ച ധാരണയായിരുന്നു. ഇതിനു ശേഷമാണ് താന്‍ തന്നെ പ്രധാനമന്ത്രിയായേക്കുമെന്ന സൂചനകള്‍ സര്‍ദാരി നല്‌കിയത്.
സര്‍ദാരി പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് മുതിര്‍ന്ന പിപിപി നേതാവ് ഫാഹിം അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.
ഫാഹിം പ്രധാനമന്ത്രിയാകണമെന്നായിരുന്നു അന്തരിച്ച ബേനസീര്‍ ഭൂട്ടോയുടെ ആഗ്രഹമെന്ന് മുമ്പ് സര്‍ദാരി പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവനയോടെ തന്റെ മുന്‍ നിലപാടില്‍ നിന്നും സര്‍ദാരി പിന്നോക്കം പോയിരിക്കുകയാണ്.
അതെ സമയം കൂട്ടുകക്ഷി ഭരണം നിലവില്‍ വന്നാലും താന്‍ പ്രസിഡന്റ് സ്ഥാനം രാജി വയ്‌ക്കില്ലെന്ന് പര്‍വെസ് മുഷറഫ് വ്യക്തമാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications