കല്യാണ്‍ സില്‍ക്സില്‍ നിന്നും ബ്രാന്റഡ് വിവാഹസാരികള്‍
തൃശൂര്‍: വിവാഹസാരികളില് മാത്രം ബ്രാന്റഡ് ഇനങ്ങള്‍ ഇല്ലെന്ന പ്രശ്നത്തിന് പരിഹാരവുമായി കല്യാണ്‍ സില്‍ക്സ്. ഇന്ത്യന്‍ വിപണിയിലെ അദ്യത്തെ ബ്രാന്റഡ് വിവാഹസാരി കല്യാണ്‍ സില്‍ക്സ് വിപണിയിലിറക്കി.
സൗഗന്ധിക സില്‍ക്സ് എന്ന് പേരിട്ട സാരികളുടെ ആദ്യശ്രേണിയില്പ്പെട്ട ഛായാമുഖി, താരോം കി ബാരാത്ത് എന്നീ സാരികള്‍ ലുലു ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരങ്ങലായ മോഹന്‍ലാലും മുകേഷും ചേര്‍ന്ന് പുറത്തിറക്കി.
ഏപ്രില്‍ ഒന്നുമുതല്‍ കല്യാണ്‍സില്‍ക്സ് ഷോറൂമുകളില്‍ സൗഗന്ധിക സില്‍ക്സ് സാരികള്‍ ലഭിച്ചുതുടങ്ങുമെന്ന് കല്യാണ്‍ സില്‍ക്സ് ചെയര്‍മാനും മാനേജിംങ് ഡയറക്ടറുമായി ടി.എസ് പട്ടാഭിരാമന് ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന് എന്നിവര്‍ അറിയിച്ചു.
കല്യാണ്‍ സില്‍ക്സിന്റെ ഇന്‍-ഹൗസ് ഡിസൈനര്‍മാര്‍ രൂപകല്പന ചെയ്ത സൗഗന്ധിക സാരീസ് കാഞ്ചീപുരത്തുള്ള കല്യാണ്‍സില്‍ക്സിന്റെ സ്വന്തം നെയ്ത്തുശാലകളിലാണ് നെയ്തെടുക്കുന്നത്. ആറ് നിറങ്ങളില്‍ കല്യാണ്‍സില്‍ക്സിന്റെ അടയാളത്തോടെയായിരിക്കും സാരികള്‍ ലഭ്യമാവുക. ഏഴായിരം മുതല്‍ പതിനായിരം വരെയാണ് സാരിയുടെ വില.
പ്രശസ്ത ചുവര്‍ചിത്രകാരനായ സാജു തുരുത്തിലാണ് പുതിയ ശ്രേണിയില്‍പ്പെട്ട സാരികള്‍ ഡിസൈന്‍ ചെയ്തത്. ഇന്ത്യയുടെ നാനാഭാഗത്തുനിന്നുമുള്ള വിവാഹ ഘോഷയാത്രകള്‍ സംഗമിക്കുന്ന സ്പെഷ്യല്‍ എഡിഷന് സാരിയുടെ രൂപകല്‍പ്പന പട്ടില്‍ ആദ്യമാണെന്നും വിവാഹാഘോഷങ്ങളിലെ വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് ഇത്തരമൊരു ആശയത്തിന്റെ പിന്നിലെന്നും ടി.എസ് പട്ടാഭിരാമന് പറഞ്ഞു.
സൗഗന്ധിക സാരീസ് പുറത്തിറക്കുന്നതിനോടനുബന്ധിച്ചാണ് മോഹന്‍ലാലും മുകേഷും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഛായാമുഖി നാടകം വ്യാഴാഴ്ച വൈകീട്ട് ആറിന് ലുലു ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ അരങ്ങേറുന്നതെന്ന് ടി.എസ് പട്ടാഭിരാമന് അറിയിച്ചു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications