Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാരുടെ സമരം വിമാനസര്‍വ്വീസുകളെ ബാധിച്ചില്ല

ദില്ലി: രാജ്യാന്തര വിമാനത്താവള ജീവനക്കാര്‍ ആഹ്വാനം ചെയ്‌ത അനിശ്ചിതകാല പണിമുക്ക്‌ വിമാനസര്‍വ്വീസുകളെ കാര്യമായി ബാധിച്ചില്ല.

ദില്ലിയില്‍ നിന്നും രാവിലെ പുറപ്പെടേണ്ട എല്ലാവിമാനങ്ങളും കൃത്യസമയത്തുതന്നെ പുറപ്പെട്ടതായി വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. ദില്ലി സര്‍ക്കാര്‍ സമരക്കാര്‍ക്കെതിരെ എസ്‌മ പ്രയോഗിക്കുമെന്ന്‌ നേരത്തെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

രാജ്യത്തെ പ്രധാനപ്പെട്ട 21 വിമാനത്താവളങ്ങളില്‍ 479വ്യോമസേനാംഗങ്ങളെ നിയമിച്ചിട്ടുണ്ട്‌. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യോമസേനയുടെ 44 അംഗങ്ങളടങ്ങിയ സംഘമെത്തി. രണ്ടുഷിഫ്‌റ്റായാണ്‌ ഇവര്‍ ജോലി ചെയ്യുന്നത്‌. തിരുവനന്തപുരം വിമാനത്താവളത്തില്‍ 280 ജീവനക്കാരാണ്‌ പണിമുടക്കുന്നത്‌. നെടുമ്പാശേരിയില്‍ അഞ്ചില്‍ത്താഴെ ജീവനക്കാര്‍ മാത്രമേ സമരത്തില്‍ പങ്കെടുക്കുന്നുള്ളു.

പുതിയ രാജ്യാന്തര വിമാനത്താവളങ്ങള്‍ വരുമ്പോള്‍ ബാംഗ്ലൂര്‍, ഹൈദരാബാദ്‌ എന്നീ വിമാനത്താവളങ്ങള്‍ പൂട്ടാനുള്ള സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ചാണ്‌ ചൊവ്വാഴ്‌ച അര്‍ധരാത്രിമുതല്‍ അനിശ്ചിത കാല സമരം നടത്താന്‍ എയര്‍പോര്‍്‌ട്‌ എംപ്ലോയീസ്‌ യൂണിയന്‍ ആഹ്വാനം ചെയ്‌തത്‌.

പുതിയ വിമാനത്താവളങ്ങള്‍ വരുമ്പോള്‍ പഴയവ അടയ്‌ക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ ദിവസം ദില്ലിയില്‍ വ്യോമയാനമന്ത്രി പ്രഫുല്‍പട്ടേലുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ്‌ യൂണിയന്‍ സമരത്തിന്‌ ആഹ്വാനം നല്‍കിയത്‌.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുക, എക്‌സിക്യൂട്ടീവ്‌, നോണ്‍ എക്‌സിക്യൂട്ടീവ്‌ പോസ്‌റ്റുകളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+