ഗൃഹപാഠം ചെയ്യാത്തതിന് വിദ്യാര്‍ത്ഥിയെ ട്യൂട്ടര്‍മാര്‍ പൊള്ളിച്ചു
പൂന: ഗൃഹപാഠം ചെയ്യാത്തതിന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കുട്ടിക്ക് ട്യൂഷന്‍ നല്‍കുന്ന രണ്ട് പെണ്‍കുട്ടികള്‍ ചൂടായ കിച്ചന്‍ ഫോര്‍ക്ക് കൊണ്ട് പൊള്ളിച്ചു.
പൂനെ അക്രുതി പ്രതികരണില്‍ താമസിക്കുന്ന കുന്താല്‍ പന്താരെ എന്ന വിദ്യാര്‍ത്ഥിനിക്കാണ് ഈ ദുരനുഭവമുണ്ടായത്. കോളജില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളാണ് കുന്താലിന് ട്യൂഷന്‍ നല്‍കിയിരുന്നത്. സംഭവത്തിനു ശേഷം ഈ പെണ്‍കുട്ടികളെ കാണാതായി.
കുന്താലിന്റെ കൈകളില്‍ നാലിടത്ത് പൊള്ളിച്ച പാടുണ്ട്. ഞായറാഴ്ച രാവിലെ ആറിനും ഏഴിനുമിടയ്ക്ക് കുന്താല്‍ ട്യൂട്ടര്‍മാരുടെ വീട്ടില്‍ ട്യൂഷന്‍ ക്ലാസിനനായി പോയപ്പോഴാണ് സംഭവം നടന്നത്. കിച്ചന്‍ ഫോര്‍ക്ക് ചൂടാക്കി കൊണ്ടുവന്ന് അവര്‍ കുട്ടിയുടെ കൈകളില്‍ പൊള്ളിക്കുകയായിരുന്നു.
ഭൂമിശാസ്ത്രത്തില്‍ ഗൃഹപാഠം ചെയ്യാതിരുന്നതിനാണ് ട്യൂട്ടര്‍മാര്‍ കുട്ടിയ്ക്ക് ക്രൂരമായ ശിക്ഷ നല്‍കിയത്. മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായ സോണാലി ഗാഡ്ഗേ, അവരുടെ പേയിംഗ് ഗസ്റ്റ് സുഹൃത്ത് ലിന്‍സേ എന്നിവരാണ് ഈ കൃത്യം ചെയ്തത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications