Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം പുരോഹിതന്‍ 18കാരിയെ മാനഭംഗപ്പെടുത്തി

ശ്രീനഗര്‍: അമാനുഷിക ശക്തികളുണ്ടെന്ന അവകാശപ്പെടുന്ന മുസ്ലിം പുരോഹിതന്‍ പതിനെട്ടുകാരിയെ മാനഭംഗപ്പെടുത്തി. വടക്കന്‍ കശ്‌മീരിലെ ഷാദിപോറയിലെ ഗുന്ത്‌ റോഷന്‍ ഗ്രാമത്തിലാണ്‌ സംഭവം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ മാതാപിതാക്കള്‍ പൊലീസില്‍ പരാതിനല്‍കുകയായിരുന്നു. തുടര്‍ന്നാണ്‌ ഷമാസ്‌ ഉദ്‌ ദിന്‍ എന്ന പുരോഹിതനെ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. ദൈവികകാര്യങ്ങള്‍ അഭ്യസിപ്പിക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ മകളെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന്‌ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മാനഭംഗക്കുറ്റം ചുമത്തിയാണ്‌ ഷമാസിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. അമാനുഷികവും ദൈവികവുമായ ശക്തികളുണ്ടെന്ന്‌ അവകാശപ്പെടുന്ന ഇയാള്‍ കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി ഗ്രാമത്തില്‍ ഇടക്കിടെ സന്ദര്‍ശനം നടത്തുകയും ഗ്രാമവാസികളെ കബളിപ്പിക്കുകയുമായിരുന്നുവെന്ന്‌ പൊലീസ്‌ മേധാവി അബ്ദുള്‍ റസാഖ്‌ ഖാന്‍ പറഞ്ഞു. ഈ സന്ദര്‍ശനസമയത്തൊക്കെ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നുവത്രേ താമസിച്ചിരുന്നത്‌.

താന്‍ യാത്രപോകന്നിടത്തൊക്കെ ഇയാള്‍ പെണ്‍കുട്ടിയെ കൂടെക്കൊണ്ടുപോകുമായിരുന്നുവത്രേ. ദൈവികകാര്യങ്ങള്‍ പഠിപ്പിക്കുകയാണെന്ന പേരിലാണ്‌ ഇയാള്‍ ഇതെല്ലാം ചെയ്‌തുകൊണ്ടിരുന്നത്‌. നിരക്ഷരയും സ്വന്തം വയസ്സുപോലും ശരിയ്‌ക്കറിയുകയും ചെയ്യാത്ത പെണ്‍കുട്ടിയ്‌ക്ക്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ അറിയാനും കഴിഞ്ഞില്ല- പൊലീസ്‌ പറയുന്നു.

പിന്നീട്‌ ഗര്‍ഭിണിയാണെന്ന്‌ തിരിച്ചറിഞ്ഞപ്പോഴാണ്‌ പുരോഹിതന്റെ പെരുമാറ്റരീതികളെക്കുറിച്ച്‌ കുട്ടി വീട്ടുകാരോട്‌ പറയുന്നത്‌. സംഭവമറിഞ്ഞപ്പോള്‍ ആദ്യം മാതാപിതാക്കള്‍ പുരോഹിതനോട്‌ മകളെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടു. അയാള്‍ അത്‌ സമ്മതിക്കാത്തതിനെത്തുടര്‍ന്ന്‌ അവര്‍ സഹായത്തിനായി പൊലീസിനെ സമീപിക്കുകയായിരുന്നു.

ആദ്യം താന്‍ പെണ്‍കുട്ടിയെ മകളെപ്പോലെയാണ്‌ കരുതുന്നതെന്ന്‌ പറഞ്ഞ പുരോഹിതന്‍ കൂടുതല്‍ ചോദ്യം ചെയ്‌തപ്പോഴാണ്‌ പൊലീസിനോട്‌ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്‌. സംഭവമറിഞ്ഞതിനെത്തുടര്‍ന്ന്‌ ഗ്രാമവാസികളും മതസ്ഥാപനവും പുരോഹിതനെതിരെ എന്തുനടപടിയെടുക്കുണമെന്നതിനെക്കുറിച്ച്‌ ആലോചിച്ച്‌ വരുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+