കണ്ണൂര്‍ പ്രശ്നത്തെച്ചൊല്ലി ലോക് സഭയില്‍ ബഹളം
ദില്ലി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില് ലോക്‌സഭയില്‍ ബഹളം. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭാനടപടികള്‍ ഉച്ചയ്ക്ക് ഒരു മണിവരെ നിര്‍ത്തിവച്ചു.
കേരള ഹൈക്കോടതിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന ബിജെപിയുടെ ആവശ്യമാണ് ബഹളത്തിനു വഴിവച്ചത്.
കണ്ണൂരിലിലെ സിപിഎം ആക്രമണം തടയാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി എം.പിമാര്‍ രാവിലെ പാര്‍ലമെന്‍റിന് മുന്നില്‍ ധര്‍ണ്ണ നടത്തിയിരുന്നു.
മുരളി മനോഹര്‍ ജോഷി, വി.കെ മല്‍ഹോത്ര, വെങ്കയ്യനായിഡു എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി. എത്രയും പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും രാജി വയ്ക്കുക, കേന്ദ്രസേനയെ ഉടന്‍ കണ്ണൂരില്‍ വിന്യസിക്കണം എന്നീ ആവശ്യങ്ങളും എം.പിമാര്‍ ഉന്നയിച്ചു. കണ്ണൂര്‍ അക്രമത്തില്‍ മരിച്ചവരുടെ ചിത്രങ്ങളുമായാണ് എം.പിമാര്‍ ധര്‍ണ നടത്തിയത്. ഒ.രാജഗോപാലും ധര്‍ണയില്‍ പങ്കെടുത്തു.
ധര്‍ണയില്‍ പങ്കെടുത്ത ശേഷം എം.പിമാര്‍ ലോക്‌സഭയിലെത്തി ബഹളം വച്ചു. സഭ സമ്മേളിച്ചപ്പോള്‍ തന്നെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് കണ്ണൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
സംസ്ഥാന വിഷയത്തില്‍ കേന്ദ്രത്തിന് ഇടപെടാനാവില്ലെന്നും സഭയില്‍ ചര്‍ച്ച ചെയ്യാനും ആവില്ലെന്നായിരുന്നു സ്പീക്കര്‍ ഇതുവരെ പറഞ്ഞത്. എന്നാല്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി തന്നെ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. അതിനാല്‍ ചര്‍ച്ച വേണമെന്ന് ബി.ജെ.പി ഉപനേതാവ് വി.കെ മല്‍ഹോത്ര ആവശ്യപ്പെട്ടു.
രാജ്യത്താകമാനം ആളുകളെ കൊല്ലുന്നത് ബിജെപിയാണെന്ന് സിപിഎം എം.പിമാര്‍ ആരോപിച്ചു. ഗുജറാത്തിലും മറ്റും എന്താണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ ഇത്തരം വിഷയങ്ങളില്‍ ബിജെപി അഭിപ്രായം പറയേണ്ടതില്ലെന്നായിരുന്നു അവരുടെ നിലപാട്.
ഗുജറാത്തിനെ സംബന്ധിച്ച് സുപ്രീംകോടതി തന്നെ പല തവണ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അത് എവിടെ നടപ്പാക്കിയെന്ന് സിപിഎം എം.പിമാര്‍ ചോദിച്ചു. ഇതോടെ സഭയില്‍ ബഹളം രൂക്ഷമായി. തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications