സിബിഐയുടെ അധികാരം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ
ദില്ലി: തീവ്രവാദവും മനുഷ്യക്കടത്തും പോലുള്ള കുറ്റകൃത്യങ്ങളില്‍ നേരിട്ട് കേസെടുക്കാവന്ന രീതിയില്‍ സിബിഐയുടെ അധികാരം വര്‍ധിപ്പിക്കണമെന്ന് പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്‌തു.
ഓഫീസര്‍ നിയമനങ്ങള്‍ നേരിട്ട് നടത്താന്‍ സിബിഐയ്‌ക്ക് അധികാരം നല്‍കണമെന്നും ശുപാര്‍ശയുണ്ട്. രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സിബിഐയുടെ അധികാരങ്ങളിലും മനുഷ്യശേഷിയിലും സാങ്കേതികസൗകര്യങ്ങളിലും വര്‍ധന ആവശ്യമാണെന്ന് സമിതി വ്യക്തമാക്കി.
സിബിഐയുടെ 4700 തസ്‌തികകളില്‍ 1300 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. അതിനാല്‍ കേന്ദ്ര പബ്ലിക് സര്‍വ്വീസ് കമ്മീഷനെ ആശ്രയിക്കാത നേരിട്ട് നിയമനം നടത്താന്‍ സിബിഐയ്‌ക്ക് സ്വാതന്ത്ര്യം നല്‍കണം. തീവ്രവാദ സംബന്ധമായ കേസുകള്‍ കൈകാര്യംചെയ്യാന്‍ സിബിഐയ്‌ക്കകത്ത് പ്രത്യേക വിംങ് ഉണ്ടാക്കണം.
മനുഷ്യക്കടത്ത്, തീവ്രവാദം തുടങ്ങിയവ ഫെഡറല്‍ കുറ്റങ്ങളായി കണക്കാക്കണമെന്ന് സമിതി അധ്യക്ഷന്‍ ഇഎം സുദര്‍ശന നാച്ചിയപ്പന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതേസമയം അമേരിക്കയിലെ എഫ്‌ബിഐയ്‌ക്ക് സമാനമായ രീതിയില്‍ സിബിഐയ്‌ക്ക് അധികാരങ്ങള്‍ കൊടുക്കുന്നതില്‍ പഞ്ചാബ്, ഒറീസ്സ, ഹിമാചല്‍പ്രദേശ് എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങല്‍ സമ്മതിക്കുന്നില്ല.
എന്നാല്‍ സ്വമേധയാ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള അധികാരങ്ങള്‍ സിബിഐയ്‌ക്ക് നല്‍കുന്നത് രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിന് ദോഷം ചെയ്യില്ലെന്ന് സമിതി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications