പ്രിയങ്ക ചോപ്രയും ഒരു നടിയല്ലേ!!!
ദില്ലി : നടന്മാര്‍ കഥയിലും തിരക്കഥയിലും ഇടപെടുന്നുവെന്ന വാര്‍ത്ത പുതുമയല്ല. എന്നാല്‍ നടിമാരെക്കുറിച്ച് അങ്ങനെയൊരു പരാതി കേള്‍ക്കാറില്ല. കഥയും തിരക്കഥയും തിരുത്തി ആണുങ്ങള്‍ മാത്രം ഷൈന്‍ ചെയ്യേണ്ടെന്ന് നടി പ്രിയങ്ക ചോപ്ര തീരുമാനിച്ചു.
ഇപ്പോഴിതാ, തന്റെ റോളിന് വേണ്ടത്ര പൊലിമയില്ലെന്ന് പരാതിപ്പെട്ട് മറ്റൊരു സിനിമാ സെറ്റില്‍ നിന്നും പ്രിയങ്ക ഇറങ്ങിപ്പോയിരിക്കുന്നു. സരോജ് ഖാന്റെ സതി എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് പ്രിയങ്ക പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.
ഈ മാസം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്കയുടെ ഏറെ സീനുകള്‍ ചിത്രീകരിക്കാനുമുണ്ട്. മാറ്റിയെഴുതിയ കഥയുമായി പ്രിയങ്കയുടെ കാലില്‍ വീഴുമോ സംവിധായകന്‍?












Click it and Unblock the Notifications