മറുപുറത്ത് ഉത്തരവുമായി ചോദ്യക്കടലാസ്
മധുര: ചോദ്യപേപ്പര്‍ കൈയ്യിലെത്തിയാല്‍ എല്ലാ ചോദ്യങ്ങളും മനസ്സിരുത്തി വായിക്കുക, പിന്നീട് ഉത്തരമെഴുതാന്‍ തുടങ്ങുക. കാലാകാലങ്ങളായി പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കുള്ള ഉപദേശമാണിത്.
എന്നാല്‍ ഇനി ചോദ്യക്കടലാസ് കൈയിലെത്തിയാല്‍ ആദ്യമൊന്ന് മറിച്ചു നോക്കുക, ചിലപ്പോള്‍ ഉത്തരവും അതിനൊടപ്പമുണ്ടാകും. മധുരയിലാണ് ചോദ്യക്കടലാസിന്റെ മറുപുറത്ത് ഉത്തരം അച്ചടിച്ചു വന്ന സംഭവം ഉണ്ടായത്.
തമിഴ്‌നാട് എയ്‌്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ലാബ് ടെക്‌നീഷ്യന്‍ തസ്‌തികയിലേക്കുള്ള പരീക്ഷയിലാണ് ഈ സംഭവം. പരീക്ഷ തുടങ്ങിയ ഉടനെയെല്ലാവരും ഉത്തരമെഴുതാന്‍ തുടങ്ങിയതോടെ പരീക്ഷ നീരിക്ഷകന് സംശയം തോന്നി.
കൂടാതെ പല വിദ്യാര്‍ഥികളും പരുങ്ങുന്നതും കണ്ട് ചോദ്യക്കടലാസ് പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. ചോദ്യക്കടലാസിന്റെ മറുപുറത്ത് എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം അച്ചടിച്ചു വെച്ചിരിയ്‌ക്കുന്നു.
ഉടനെ നീരിഷകന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവര്‍ പരീക്ഷ നിര്‍ത്തി വെയ്‌ക്കുകയും ചെയ്‌തു.
തുടര്‍ന്ന് പുതിയ ചോദ്യ പേപ്പറുകളോടെ വെറെ പരീക്ഷ അധികൃതര്‍ നടത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications