കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവള ജോലിക്കാര് സമരം തുടങ്ങി

  • By Staff
Google Oneindia Malayalam News

കൊച്ചി: വിമാനത്താവള ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക്‌ ചൊവ്വാഴ്‌ച അര്‍ദ്ധരാത്രി ആരംഭിച്ചു. എയര്‍പോര്‍ട്‌ അതോറിറ്റി എംപ്ലോയീസ്‌ ജോയിന്റ്‌ ഫോറമാണ്‌ സമരത്തിന്‌ ആഹ്വാനം നല്‍കിയിരിക്കുന്നത്‌.

ബാംഗ്ലൂര്‍, ഹൈദരാബാദ്‌ എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം തുടരണമെന്നാവശ്യപ്പെട്ടാണ്‌ ജീവനക്കാരുടെ സമരം. കേരളത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചില്‍ താഴെ ജീവനക്കാര്‍മാത്രമാണ്‌ പണിമുടക്കുന്നത്‌. കരിപ്പൂരില്‍ 116 ജീവനക്കാര്‍ പണിമുടക്കുന്നുണ്ട്‌.

വിമാനത്താവള ജീവനക്കാരുടെ പണിമുടക്കിനെതിരെ ദില്ലി സര്‍ക്കാര്‍ ശക്തമായ കരുതല്‍ നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്‌. സമരത്തിനെതിരെ ദില്ലി എസ്‌മ പ്രഖ്യാപിച്ചിരിക്കുകയാണ്‌. രാജ്യത്തെ വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സമുണ്ടാകാതിരക്കാന്‍ 479 വ്യോമസേനാംഗങ്ങളെ വിവിധ വിമാനത്താവളങ്ങളിലായി വിന്യസിക്കുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്‌.

സമരം ഒത്തുതീര്‍പ്പാക്കുന്നതിന്‌ സര്‍ക്കാറും എയര്‍പോര്‍ട്ട്‌ അഥോറിറ്റി ഓഫ്‌ ഇന്ത്യയും ചൊവ്വാഴ്‌ച വൈകീട്ട്‌ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന്‌ മുന്‍ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്‌ച അര്‍ദ്ധരാത്രിമുതല്‍ സമരം തുടങ്ങാന്‍ സമരക്കാര്‍ തീരുമാനിക്കുകയായിരുന്നു.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും എയര്‍പോര്‍ട്ട്‌ അഥോറിറ്റി ഓഫ്‌ ഇന്ത്യയും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തങ്ങള്‍ക്ക്‌ അനുകൂലമായ നിലപാടുകള്‍ ഒന്നും ഉണ്ടായില്ലെന്ന്‌ എയര്‍പോര്‍ട്‌ അതോറിറ്റി എംപ്ലോയീസ്‌ ജോയിന്റ്‌ ഫോറത്തിന്റെ കണ്‍വീനര്‍ എം.കെ ഖോശല്‍ പറഞ്ഞു.

ബാംഗ്ലൂരും ഹൈദരാബാദും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിച്ചിരിക്കുകയാണ്‌. നിര്‍മ്മാതാക്കളുമായുള്ള കരാര്‍ പ്രകാരം പുതിയ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചാല്‍ പഴയവ പൂട്ടും. എന്നാല്‍ പഴയ വിമാനത്താവളങ്ങള്‍ പൂട്ടരുതെന്നാണ്‌ ജീവനക്കാരുടെ ആവശ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X