കണ്ണൂരില്‍ സര്‍വകക്ഷി യോഗം വിളിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കണ്ണൂരില്‍ ഉടന്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു. ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.
സര്‍വകക്ഷി യോഗം ഏതു ദിവസം വേണമെന്ന് നേതാക്കളുമായി ചര്‍ച്ച ചെയ്ത് തിയതി തീരുമാനിക്കും. ഏറ്റവുമടുത്ത ദിവസം തന്നെ യോഗം നടക്കും. കണ്ണൂരില്‍ സമാധാനത്തിനുള്ള അന്തരീക്ഷം ഒരുങ്ങിയിട്ടുണ്ട്.
കണ്ണൂരില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്നും സര്‍വക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും ചര്‍ച്ചയ്ക്കു ശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസും ആര്‍എസ്എസ് നേതാവ് കെ.കെ.ബാലറാമും അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications