കോവളത്ത് വിദേശ വനിതയ്ക്കെതിരെ പീഡനശ്രമം
തിരുവനന്തപുരം: കോവളത്ത് വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വിദേശവനിതയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് രണ്ടു യുവാക്കളെ കസ്റ്റഡിയിലെടുത്തു.
ബ്രിട്ടന്‍കാരിയായ നതാഷ(20)യാണ് യുവാക്കള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവന്നാരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്. യുവാക്കള്‍ അവരുടെ മുറിയിലേയ്‌ക്ക് കൂട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിക്കാന്‍ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
പിടിയിലായ രണ്ടുപേരും ട്രാവല്‍ ഏജന്‍സി ജീവനക്കാരാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ രേവദ ചന്ദ്രശേഖറും സംഘവും കോവളത്തെത്തി.












Click it and Unblock the Notifications