ഐഐഎം- കോഴിക്കോട്: ഉയര്‍ന്ന ശമ്പളം 70 ലക്ഷം
കോഴിക്കോട്: ഐഐഎം- കോഴിക്കോട് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വാര്‍ഷിക ശമ്പളത്തില്‍ പുതിയ റെക്കോഡ്. ഈ വര്‍ഷം നടന്ന കാമ്പസ് റിക്രൂട്ട്മെന്റില്‍ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശമ്പളം 70 ലക്ഷമാണ്.
ഉയര്‍ന്ന അന്താരാഷ്ട്ര കമ്പനികളില്‍ നിയമനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ഉയര്‍ന്ന ശമ്പളമാണിത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 60 ശതമാനം വര്‍ദ്ധനവാണ് ഇതിലുണ്ടായത്. ഇന്ത്യന്‍ കമ്പനികളില്‍ നിയമനം ലഭിച്ച വിദ്യാര്‍ത്ഥികളില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം 29 ലക്ഷമാണ്.
ഇതുവരെയുള്ള റെക്കോഡുകള്‍ തിരുത്തിയെഴുതി ഈ വര്‍ഷം കൂടുതല്‍ ഉയര്‍ന്ന ശമ്പളമാണ് ഐഐഎം- കോഴിക്കോട് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. 178 വിദ്യാര്‍ത്ഥികള്‍ക്കായി 402 ജോലി വാഗ് ദാനങ്ങളുമായാണ് കമ്പനികളെത്തിയത്.
ഐഐഐം-കെയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസ് റിക്രൂട്ട്മെന്റില്‍ ലഭിക്കുന്ന ശരാശരി വാര്‍ഷിക ശമ്പളം 14.38 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനം ശമ്പള വര്‍ദ്ധനവാണ് ഈ വര്‍ഷമുണ്ടായത്.
ബാച്ചിലെ 90 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും 10 ലക്ഷത്തിനു മേല്‍ വാര്‍ഷിക ശമ്പളം ലഭിക്കുന്ന ജോലികളാണ് കിട്ടിയത്. 23 പേര്‍ക്കാണ് വിദേശത്തെ കമ്പനികളില്‍ ജോലി ലഭിച്ചത്.












Click it and Unblock the Notifications