ഇരുകക്ഷികളും കുറ്റക്കാര്‍: ചെന്നിത്തല
ദില്ലി: കണ്ണൂരിലെ അക്രമ സംഭവങ്ങള്‍ക്ക് സിപിഎമ്മും ആര്‍എസ്‌എസും ഒരു പോലെ കുറ്റക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കണ്ണൂരിലെ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ രാജി വയ്ക്കണെമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കണ്ണൂരില്‍ അക്രമങ്ങള്‍ തടയുന്നതില്‍ കേരള പൊലീസ് സമ്പൂര്‍ണ പരാജയമാണ്. സത്യം പറയുന്നവരെ ഭരണം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്തുന്ന സ്ഥിതിയാണ് അവിടെയുള്ളത്.
അക്രമത്തിന് നേതാക്കള്‍ തന്നെയാണ് ആഹ്വാനം ചെയ്യുന്നത്. കണ്ണൂരില്‍ നീതി നിര്‍വഹണം അസാധ്യമായിരിക്കുന്നു. അവിടെ മരിച്ചവരെല്ലാം പാവപ്പെട്ടവരാണ്. കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കുക എന്നതല്ലാതെ കണ്ണൂരില്‍ സമാധാനത്തിനു മറ്റു മാര്‍ഗങ്ങളില്ല. ഇരു പാര്‍ട്ടികളും മുന്നോട്ടു വന്ന് അക്രമം അവസാനിപ്പിക്കണം.
ഫസല്‍ വധവുമായി ബന്ധപ്പെട്ടതാണ്. സംഭവത്തില്‍ ആദ്യം അറസ്റ്റു ചെയ്‌തവര്‍ കുറ്റക്കാരല്ലെന്നു കണ്ടതാണ്. കേസ് സിബിഐയ്ക്കു വിട്ടതില്‍ സിപിഎം ഇത്ര ക്ഷോഭിക്കുന്നത്? കേസില്‍ പൊലീസ് അന്വേഷണം പരാജയമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications