പ്ലസ് ടു പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനി കുഴഞ്ഞ് വീണ് മരിച്ചു
പാലക്കാട്: പ്ലസ് ടു പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞു വീണു മരിച്ചു.
ആലത്തൂര്‍ എഎസ്‌എം സ്‌കൂളിലെ അനീഷ ഫാത്തിമയാണ് മരിച്ചത്.
ആമൂര്‍പ്പാടം നൂര്‍ മുഹമ്മദിന്റെ മകളാണ് അനീഷ ഫാത്തിമ. രാവിലെ പതിനൊന്നര മണിയോടെ പരീക്ഷാ ഹാളില്‍ അനീഷ കുഴഞ്ഞ് വീഴുകയായിരുന്നു.
കുഴഞ്ഞു വീണയുടനെ തന്നെ അധ്യാപകര്‍ പ്രഥമ ശുശ്രഷകള്‍ നല്കിയതിനു ശേഷം അടുത്തുള്ള ആലത്തൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്‌ക്കാനായില്ല.മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം എന്തെന്ന് അറിവായിട്ടില്ല.












Click it and Unblock the Notifications