ദുബൈയില്‍ പ്രവാചക മ്യൂസിയം നിര്‍മ്മിയ്ക്കുന്നു
ദുബൈ: ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രവാചകന്‍ മുഹമ്മദിന്റെ പേരില് ദുബൈയില്‍ മ്യൂസിയം ആരംഭിയ്‌ക്കുന്നു. ലോകത്ത് ആദ്യമായാണ് പ്രവാചകന്റെ പേരില് മ്യൂസിയം നിര്മിയ്ക്കുന്നത്.
പ്രവാചകന്റെ ജീവിതവും സന്ദേശവും ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുന്ന ആഗോള കേന്ദ്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മ്യൂസിയം നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിയ്‌ക്കുന്ന ദുബൈയില്‍ അതോറിറ്റി ഓഫ് കള്‍ച്ചറല്‍ ആന്‍ഡ് ആര്‍ട്ട്‌സ് സംഘടന തലവന്‍ ഷെയ്‌ഖ് മയേദ് പറഞ്ഞു.
വ്യാപാര ടൂറിസം കേന്ദ്രമെന്ന നിലയില്‍ ലോകമൊട്ടാകെ അറിയപ്പെടുന്ന ദുബൈയില്‍ ഇതോടെ ഇസ്ലാമികലോകത്തെ മറ്റു രാജ്യങ്ങളുമായി ബന്ധപ്പിയ്‌ക്കുന്ന പാലമായി വര്‍ത്തിയ്‌ക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അന്ത്യ പ്രവാചകനായ മുഹമ്മദിന്റെ യഥാര്‍ഥ ജീവിതവും ചരിത്രവുമെല്ലാം എല്ലാവര്‍ക്കും മനസിലാകുന്ന തരത്തിലായിരിക്കും മ്യൂസിയം നിര്‍മാണം.
പ്രവാചക മ്യൂസിയം ദുബൈയുടെ ചരിത്രത്തില്‍ തിളങ്ങുന്ന നാഴികക്കല്ലായി മാറുമെന്ന് മയേദ് പറഞ്ഞു.












Click it and Unblock the Notifications