കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിസാരികയ്‌ക്കു പണം നല്‍കിയ ഗവര്‍ണര്‍ കുരുക്കില്‍

  • By Staff
Google Oneindia Malayalam News

Mr Spitzer apologises in front of his wife ന്യൂയോര്‍ക്ക്‌: ലൈംഗികാപവാദക്കേസില്‍പ്പെട്ട ന്യൂയോര്‍ക്ക്‌ ഗവര്‍ണര്‍ എലിയറ്റ്‌ സ്‌പിറ്റ്‌സറുടെ(48) രാജിയ്‌ക്കായി സമ്മര്‍ദ്ദം. തന്റെ പേരില്‍ റിസര്‍വ്‌ ചെയ്‌ത വാഷിംങ്‌ടണ്‍ ഹോട്ടല്‍ മുറിയിലേയ്‌ക്ക്‌ വന്‍തുക വാഗ്‌ദാനം ചെയ്‌ത്‌ അഭിസാരികയെ ക്ഷണിച്ച സിപിറ്റസര്‍ രഹസ്യ ഓഡിയോ ടേപ്പില്‍ കുടിങ്ങിയതോടെയാണ്‌ വിവാദമുണ്ടായത്‌‌.

ഗവര്‍ണര്‍ എന്ന നിലയില്‍ ന്യൂയോര്‍ക്ക്‌ ക്രൈം ടാസ്‌ക്‌ ഫോഴ്‌സ്‌ മേധാവി കൂടിയായ സ്‌പിറ്റ്‌സര്‍ കുടുംബത്തോടും ന്യൂയോര്‍ക്ക്‌ ജനതയോടും മാപ്പപേക്ഷിച്ചെങ്കിലും അദ്ദേഹത്തിന്റെ രാജിയ്‌ക്കു സമ്മര്‍ദ്ദമേറുകയാണ്‌. ന്യൂയോര്‍ക്ക്‌ ടൈംസ്‌ വെബ്‌സൈറ്റാണ്‌ സംഭവം പുറത്തുകൊണ്ടുവന്നത്‌.

ന്യൂയോര്‍ക്ക്‌ ഫെഡറല്‍ കോടതിയില്‍ പൊലീസ്‌ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിന്റെ ഭാഗമായ ഓഡിയോ ടേപ്പിലാണ്‌ ഒന്‍പതാം നമ്പര്‍ കക്ഷി എന്നുമാത്രം വിശേഷിപ്പിക്കപ്പെട്ട ഗവര്‍ണറുടെ ശബ്ദമുള്ളത്‌. പക്ഷേ കോടതിയില്‍ സ്‌പിറ്റ്‌സര്‍ക്കെതിരെ പരാതിയൊന്നും ഫയല്‍ ചെയ്‌തിട്ടില്ലെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ്‌ വെള്ളിയാഴ്‌ച അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു.

ക്രിസ്റ്റീന്‍ എന്ന നക്ഷത്രവേശ്യയ്‌ക്കുവേണ്ടി ഗവര്‍ണര്‍ 80,000 യുഎസ് ഡോളര്‍(3,229,264രൂപ) മുടക്കിയെന്നാണ്‌ എബിസി ടെലിവിഷന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. രാത്രി 8.47ന്‌ തന്റെ മുറിയിലെത്താനാണ്‌ ഗവര്‍ണര്‍ ക്രീസ്റ്റീനയോട്‌ ആവശ്യപ്പെട്ടത്‌. ഇതിനായി പലതവണ വിളിക്കുകയും മുറി തുറന്നിട്ടിരിക്കും എന്ന്‌ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നതായി ടേപ്പില്‍ കേള്‍ക്കാന്‍ കഴിയും.

യുഎസിന്റെ സാമ്പത്തിക സിരാകേന്ദ്രമായ വാള്‍സ്‌ട്രീറ്റിലെ അഴിമതി അവസാനിപ്പിക്കുകയും പൊതുജീവിതത്തിലെ ധാര്‍മിക മൂല്യങ്ങള്‍ തിരിച്ചുകൊണ്ടുവരുകയും ചെയ്യുമെന്ന്‌ വാഗ്‌ദാനം ചെയ്‌തു ഗവര്‍ണര്‍ പദത്തിലെത്തിയ ആളാണ്‌ സ്‌പിറ്റ്‌സര്‍. ക്രൈം ടാസ്‌ക്‌ ഫോഴ്‌സ്‌ മേധാവിയെന്ന നിലയില്‍ അടുത്തിടെ അദ്ദേഹം രണ്ടു നക്ഷത്രവേശ്യാസംഘങ്ങളെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ നടപടിയെടു്‌ക്കുകയും ചെയ്‌തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X