കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപോഡ്‌ പൊട്ടിത്തെറി; ജപ്പാന്‍ അന്വേഷിയ്‌ക്കും

  • By Staff
Google Oneindia Malayalam News

Ipod Nanoടോക്കിയോ: ആപ്പിള്‍ പുറത്തിറക്കുന്ന മ്യൂസിക്‌ മ്യൂസിക് പ്ലെയര്‍ഐപോഡ്‌ പൊട്ടിത്തെറിച്ച സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ ജപ്പാന്‍ വാണിജ്യ മന്ത്രാലയം തീരുമാനിച്ചു.

ടോക്കിയോ നിവാസിയുടെ ഐ പോഡ്‌ ഇക്കഴിഞ്ഞ ജനുവരിയിലാണ്‌ പൊട്ടിത്തെറിച്ചത്‌.

നാനോ എന്ന പേരിലിറക്കിയ പുതിയ മോഡലാണ്‌ പൊട്ടിത്തെറിച്ചത്‌. ഐപോഡിലെ ലിഥിയം ബാറ്ററി ചാര്‍ജ്‌ജ്‌ ചെയ്യുന്നതിനിടെ തീപ്പൊരികളുണ്ടാകുകയും പൊട്ടിത്തെറിയ്‌ക്കുകയുമായിരുന്നു.

എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. സംഭവം അന്വേഷിയ്‌‌ക്കുമെന്ന ജപ്പാന്‍ അധികൃതരുടെ തീരുമാനത്തെക്കുറിച്ച്‌ ആപ്പിള്‍ വക്താക്കള്‍ പ്രതികരിച്ചിട്ടില്ല.

ഇതോടെ ലിഥിയം ബാറ്ററികള്‍ വില്ലന്മാരാകുന്ന സംഭവങ്ങള്‍ ലോകമൊട്ടാകെ വര്‍ദ്ധിയ്‌ക്കുകായണ്‌. ഈയിടെ എല്‍ജിയുടെ ലാപ്‌ടോപ്‌ ബാറ്ററികള്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ പൊട്ടിത്തെറിച്ച നാനോ മോഡല്‍ ഐ പോഡുകള്‍ 425,000 എണ്ണം ജപ്പാനില്‍ ഇതുവരെ ഇറക്കുമതി ചെയ്‌തിട്ടുണ്ട്‌. ഇതില്‍ എത്രയെണ്ണം വിറ്റിട്ടുണ്ടെന്നത്‌ വ്യക്തമല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X