അമേരിക്കന്‍ പെണ്‍കുട്ടികളില്‍ ലൈംഗികജന്യ രോഗങ്ങള്‍
ചിക്കാഗോ: അമേരിക്കയിലെ കൗമാരപ്രായക്കാരായ പെണ്കുട്ടികള്ക്കിടയില് ലൈംഗിക ജന്യ രോഗങ്ങള് പടരുന്നതായി റിപ്പോര്ട്ട് . ഇവരില് നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് എന്ന രീതിയില്‍ ലൈംഗിക രോഗമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫെഡറല്‍ സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് ഈ പഠനം നടത്തിയത്.
ഇത്തരത്തില്‍ നോക്കിയാല്‍ മൂന്ന് ദശലക്ഷം കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക രോഗമുണ്ടെന്നാന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് .
സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകുന്ന വൈറസിന്‍റെ സാന്നിദ്ധ്യമാണ് ഭൂരിഭാഗം പെണ്‍കുട്ടികളിലും കണ്ടെത്താനായത്. പതിനാലിനും 19നും ഇടയ്ക്ക് പ്രായമുളള 838 കൌമാരക്കാരികളിലാണ് ഗവേഷക സംഘം പഠനം നടത്തിയത്. ഇവരില്‍ 40ശതമാനം പേരിലും രോഗങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പലരും ഈ പ്രായത്തനിടയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാക്കിയത്.
ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരായ കുട്ടികളിലാണ് രോഗബാധ കൂടുതലായി കണ്ടെത്തിയത്. ഇവരില്‍ 48ശതമാനം പേരിലും രോഗങ്ങളുണ്ട്. എന്നാല്‍ ഇവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെളുത്തവര്‍ഗ്ഗത്തില്‍പ്പെട്ട കുട്ടികളില്‍ രോഗത്തിന്റെ തോത് താരതമ്യേന കുറവാണ്.
പരിശോധനയ്ക്ക് വിധേയരാക്കിയവരില് 18.3 ശതമാനം പേരിലും ഹ്യൂണന്‍ പാപ്പിലോമ വൈറസ് ബാധിച്ചതായാണ് കണ്ടെത്തിയത്. 3.9 ശതമാനം പേരില്‍ കാല്‍മിഡിയ ബാധയുള്ളതായി കണ്ടെത്തി. 2.5 ശതമാനം പേരില്‍ ട്രിച്ചോമോണിയാസിസ് എന്ന രോഗവും 1.9ശതമാനം പേരില്‍ ഹെര്‍പ്‌സുമാണ് കണ്ടെത്തിയത്
സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെടുന്നവരും പ്രകൃതി വിരുദ്ധ ലൈംഗിക പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരും ഇതില്‍ ഉള്‍പ്പെടും.ആദ്യമായാണ് ഇവിടെ ഇത്തരത്തില്‍ ഒരു പഠനം കൗമാരക്കാരികള്‍ക്കിടയില്‍ നടക്കുന്നത്.












Click it and Unblock the Notifications