Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണേന്ത്യന്‍ നടീ നടന്‍മാര്‍ക്ക്‌ അമേരിക്കയില്‍ വിലക്ക്‌

ചെന്നൈ: അമേരിക്കയിലേക്ക്‌ മനുഷ്യക്കടത്ത്‌ നടത്തിയതുമായി ബന്ധപ്പെട്ട്‌ ദക്ഷിണേന്ത്യയിലെ 200 ഓളം ചലച്ചിത്ര നടീ നടന്‍മാരും സംവിധായകരും അമേരിക്കയില്‍ പ്രവേശിയ്‌ക്കുന്നതിന്‌ ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തിയതായി ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ്‌ അറിയിച്ചു.

വിലക്കപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കോണ്‍സുലേറ്റ്‌ പുറത്തു വിട്ടിട്ടില്ല. പണത്തിനു വേണ്ടിയാണ്‌ ഇവര്‍ മനുഷ്യക്കടത്തിലേര്‍പ്പെട്ടതെന്ന്‌ തെളിഞ്ഞിട്ടുണ്ടെന്ന്‌ കോണ്‍സുലേറ്റ്‌ വക്താക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ശ്രീലത എന്ന ഹൈദരാബാദ്‌ സ്വദേശിനിയായ യുവതിയെ മേക്കപ്പ്‌ ആര്‍ട്ടിസ്റ്റ്‌ എന്ന വ്യാജേന അമേരിക്കയിലേക്ക്‌ കടത്താന്‍ ശ്രമിച്ചതിന്‌ തമിഴ്‌ സിനിമ നടി ഫ്ളോറ സെയ്നിയെയും ബ്രോക്കറെയും പോലീസ്‌ അറസ്‌റ്റു ചെയ്‌തതിനു പിന്നാലെയാണ്‌ നിരോധന ഉത്തരവ്‌ പുറത്തു വന്നിട്ടുള്ളത്‌.

മൂന്നു മുതല്‍ അഞ്ചു ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ്‌ ഇവര്‍ മനുഷ്യക്കടത്തിലേര്‍പ്പെട്ടിരുന്നത്‌.

ഇങ്ങനെ അമേരിക്കയിലെത്തിപ്പെടുന്നവര്‍ അവിടെ സ്ഥിരതാമസമാക്കുന്നതായും കോണ്‍സുലേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇതിനികം ഒട്ടേറെ പേര്‍ ഇത്തരത്തില്‍ അമേരിക്കയിലേക്ക്‌ കുടിയേറിയിട്ടുണ്ടെന്നും ഇവരുടെ വിവരങ്ങള്‍ അമേരിക്കന്‍ അധികൃതര്‍ക്ക്‌ കൈമാറിയിട്ടുണ്ടെന്നും കോണ്‍സുലേറ്റ്‌ അധികൃതര്‍ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+