സിഡി വിവാദം സിബിഐ അന്വേഷണത്തിന് ശുപാശ
ലഖ്നൊ: രാമനെ ദളിത വിരുദ്ധനായ ചിത്രീകരിച്ച രാമായണ സി.ഡി.യെ ചൊല്ലി ഉത്തര്‍പ്രദേശില്‍ വിവാദം ചൂടുപിടിക്കവെ ഇതുസംബന്ധിച്ച് സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച തീരുമാനിച്ചു.
സി.ഡി. സംപ്രേഷണം ചെയ്ത ഐ.ബി.എന്‍-7 ചാനലിലെ മൂന്ന്പേര്‍ക്കെതിരെ ഹരയ്യ പോലീസ് കേസ് ചുമത്തിയിട്ടുണ്ട്.
ശ്രീരാമനെ ദളിത് വിരുദ്ധനായി ചിത്രീകരിക്കുന്ന 'തീസരി ആസാദി' എന്ന വീഡിയോ ചലച്ചിത്രമാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ പുതിയ കോളിളക്കം സൃഷ്ടിക്കുന്നത്. ഭീംറാവു അംബേദ്കര്‍ സമാജ്സുധാര്‍ സമിതി എന്ന സംഘടനയാണ് സി.ഡി. വിതരണംചെയ്തത്.
ഈ സംഘടനയുമായി ബസ്തിയിലെ ബിഎസ്പി എം.പി.ലാല്‍മണി പ്രസാദിനു ബന്ധമുണ്ടെന്നാരോപിച്ചാണ് ബിജെപി.യും സമാജ് വാദി പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരിക്കുന്നത്.
യു.പി.യില്‍ കലാപമുണ്ടാക്കി ജാതീയ വോട്ടുകള്‍ വിഘടിപ്പിക്കുന്നതിനുള്ള ബിഎസ് പി യുടെ ശ്രമമാണിതിന്റെ പിന്നിലുള്ളതെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അംബികാ ചൌധരി അഭിപ്രായപ്പെടുന്നത്.
സി.ഡി.ഉണ്ടാക്കിയതും വിതരണംചെയ്തതും സര്‍ക്കാര്‍ ചെലവിലാണെന്ന് ബിജെപി നേതാവ് ഓംപ്രകാശ് സിങ്ങും ആരോപിച്ചു. എന്നാല്‍, സംഭവവുമായി ബിഎസ് പിക്ക് ബന്ധമൊന്നുമില്ലെന്ന് പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ മായാവതി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications