ദളിത് കുടുംബത്തിലെ അഞ്ചുപേരെ വെടിവച്ചു
ദില്ലി: ഒരു ദളിതകുടുംബത്തിലെ അഞ്ചുപേരെ അജ്ഞാതര്‍ വെടിവച്ചു. ഉത്തര്പ്രദേശിലെ എതാവയിലെ അമിന്‍ബാദ് ഗ്രാമത്തില്‍ ബുധാനാഴ്‌ച രാത്രിയാണ് സംഭവം നടന്നത്.
രാത്രിയില്‍ അജ്ഞാതരായ ഒരു സംഘമാളുകള്‍ പൊടുന്നനെ വീട്ടില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നുവത്രേ. അക്രമത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഒരു അഞ്ചുവയസ്സുകാരിമാത്രമേ രക്ഷപ്പെട്ടിട്ടുള്ളു. ഈ കുടുംബത്തില്‍ സന്ദര്‍ശനത്തിനെത്തിയ ഒരു ബന്ധുവും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഭൂമിസംബന്ധിച്ച തര്‍ക്കമാണ് കൊലയ്‌ക്കുപിന്നിലെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ അപകടത്തിനിരയായ കുടുംബത്തിന് സ്വന്തമായി ഭൂമിയില്ലെന്ന് അയല്‍ക്കാര്‍ പറയുന്നു.
ഒരേ സമുദായത്തിലുള്ളവര്‍തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പറയപ്പെടുന്നുണ്ട്. ഇതുവരെ ആക്രമണകാരണത്തെക്കുറിച്ച് ഒരു നിഗമനത്തിലെത്താന്‍കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തിനായി നാലംഗ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.












Click it and Unblock the Notifications