Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കാര്‍ലറ്റിനെ മദ്യം നല്‍കി മാനഭംഗപ്പെടുത്തിയെന്ന് മൊഴി

Scarlet Keelingപനാജി: ഗോവയില്‍ മരിച്ച ബ്രിട്ടീഷ്‌ പെണ്‍കുട്ടി സ്‌കാര്‍ലറ്റ്‌ ഈഡന്‍ കീലിംഗിനെ മദ്യപിപ്പിച്ച്‌ മാനഭംഗപ്പെടുത്തിയാണ്‌ കൊലചെയ്‌തതെന്ന്‌ ഗോവ പൊലീസ്‌.

മയക്കുമരുന്ന കൂടുതല്‍ ഉപയോഗിച്ച്‌തിനാലാണ്‌ സ്‌കാര്‍ലറ്റ്‌ മുങ്ങിമരിച്ചതെന്നും പൊലീസ്‌ പറയുന്നു.മയക്കുമരുന്നു നല്‍കി മാനഭംഗപ്പെടുത്തിയഷേഷം ആരോ പെണ്‍കുട്ടിടെ കടപ്പുറത്ത്‌ വിട്ട്‌ പോവുകയായിരുന്നുവെന്ന്‌ ബുധാനാഴ്‌ച അറസ്‌റ്റിലായ പ്ലാസിഡോ കാര്‍വാലോ വ്യക്തമാക്കിയിട്ടുണ്ട്‌.

ഇയാളാണ്‌ കേസിലെ പ്രധാനപ്രതിയെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌ ബുധനാഴ്‌ചരാത്രിയാണ്‌ കാര്‍വാലോയെ അറസ്‌റ്റുചെയ്‌തത്‌. ഗോവയിലെ പ്രശസ്‌തമായ അര്‍ജുന ബീച്ചില്‍ നിന്ന്‌ കരക്കടിഞ്ഞ നിലയില്‍ ഫെബ്രുവരി 18നാണ്‌ പതിനഞ്ചുകാരിയായ സ്‌കാര്‍ലറ്റിന്റെ മൃതദേഹം കണ്ടെത്തിയത്‌.

തുടര്‍ന്ന്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത പൊലീസ്‌ കാര്‍വാലോ സാംസണ്‍ ഡിസൂസ എന്നിവരെ അറസ്‌റ്റുചെയ്‌തിരുന്നു. സ്‌കാര്‍ലറ്റിനെ മാനഭംഗപ്പെടുത്തിയതായി രണ്ടുപേരും പൊലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. ആദ്യം പൊലീസ്‌ പെണ്‍കുട്ടി മുങ്ങിമരിച്ചതാണെന്നാണ്‌ പറഞ്ഞിരുന്നത്‌.

എന്നാല്‍ പെണ്‍കുട്ടിയുടെ ദേഹത്ത്‌ മുറിവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ കുടുംബാംഗങ്ങള്‍ മരണം കൊലപാതകമാണെന്ന്‌ ആരോപിച്ചതോടെ പ്രശ്‌നം വിവാദമാവുകയായിരുന്നു.

കാര്‍വാലോയ്‌ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്‌. ബുധനാഴ്‌ച രാത്രിമുഴുവന്‍ പൊലീസ്‌ ഇയാളെ ചോദ്യം ചെയ്യുകായിയിരുന്നു. പെണ്‍കുട്ടി അമിതമായ അളവില്‍ മയക്കുമരുന്നും മദ്യവും കഴിച്ചിരുന്നു. മരണദിവസം രാവിലെയാണ്‌ പെണ്‍കുട്ടി ബീച്ചിലെത്തിയത്‌. തുടര്‍ന്ന്‌ മയക്കുമരുന്ന്‌ നല്‍കി താന്‍ കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന്‌ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+