Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാര്‍ ഒഴിപ്പിക്കല്‍: സര്‍ക്കാര്‍ വിവേചനം കാട്ടിയെന്ന് കോടതി

കൊച്ചി: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികളില്‍ സര്‍ക്കാര്‍ വിവേചനപരമായി പെരുമാറിയെന്നു ഹൈക്കോടതി. പാര്‍ട്ടി ഓഫിസുകള്‍ക്കെതിരെ നടപടിയെടുക്കാതെ സ്വകാര്യ വ്യക്തികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിക്കു മുതിര്‍ന്നതിന്റെ കാരണം വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ധന്യശ്രീ റിസോര്‍ട്ടിനെതിരെ വളരെ തിടുക്കപ്പെട്ടു നടപടിക്കു മുതിര്‍ന്ന സര്‍ക്കാര്‍ സമാനമായ പട്ടയം കൈവശമുള്ള പാര്‍ട്ടി ഓഫിസുകള്‍ക്കെതിരെ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടെന്നു മനസ്സിലാകുന്നില്ലെന്നു കോടതി കുറ്റപ്പെടുത്തി.

അഭിഭാഷക കമ്മിഷനെ നിയോഗിച്ച് റിസോര്‍ട്ടിനുണ്ടായ നഷ്ടം വിലയിരുത്തി നല്‍കണമെന്നാവശ്യപ്പെട്ടു റിസോര്‍ട്ടുടമകളായ പി. ധന്യ, ശ്രീകുമാരി കാവ് എന്നിവരാണു കോടതിയിലെത്തിയത്.

മൂന്നാറില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കു പട്ടയം നല്‍കിയതിന്റെയും മറ്റും വിശദാംശങ്ങള്‍ ഹാജരാക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നതു കോടതിയലക്ഷ്യമാണെന്ന് ആരോപിച്ച് ധന്യശ്രീ റിസോര്‍ട്ടുടമകള്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കവെയാണു ജസ്റ്റിസ് എസ്. സിരിജഗന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനത്തിനു മുതിര്‍ന്നത്.

പാര്‍ട്ടി ഓഫിസുകളുടെ പട്ടയങ്ങളെക്കുറിച്ചും രവീന്ദ്രന്‍ പട്ടയങ്ങളെക്കുറിച്ചും ആറു ചോദ്യങ്ങളാണു കോടതി ഉന്നയിച്ചിരുന്നത്. 531 രവീന്ദ്രന്‍പട്ടയങ്ങളില്‍ എത്ര എണ്ണത്തിനെതിരെ നടപടി എടുത്തുവെന്നും രണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങള്‍ക്കെതിരെ നടപടിയെന്തെന്നും മറ്റുമാണ് ജസ്റ്റിസ് എസ്. സിരിജഗന്‍ അന്വേഷിച്ചത്.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് നല്‍കിയ പട്ടയങ്ങള്‍ക്കെതിരായ നടപടി സംബന്ധിച്ച ചോദ്യത്തിന് 'സര്‍ക്കാര്‍ ഈ പട്ടയങ്ങളുടെ സാധുത പരിശോധിച്ചുവരികയാണ്' എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നത്. ഈ ഉത്തരം അവ്യക്തമാണ് എന്നാണ് കോടതിയുടെ അഭിപ്രായം.

ആകെ 466 പട്ടയങ്ങളാണു രവീന്ദ്രന്‍ നല്‍കിയത്. സിപിഐ നേതാവായിരുന്ന പി.കെ. വാസുദേവന്‍ നായര്‍ക്കും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കും പട്ടയം നല്‍കിയതു രവീന്ദ്രന്‍ ആണ്. ഈ പട്ടയങ്ങള്‍ പരിശോധിക്കുകയാണെന്നു സര്‍ക്കാര്‍ വിശദീകരിച്ചു.

സര്‍ക്കാരിന്റെ വിശദീകരണം അവ്യക്തവും അപൂര്‍ണവുമാണെന്നു കോടതി വിലയിരുത്തി. എത്രത്തോളം അവ്യക്തമാകാമോ അത്രത്തോളം അവ്യക്തമാണിത്. എങ്കിലും പൂര്‍ണമായി തൃപ്തികരമല്ലെങ്കില്‍ കൂടി കോടതിയലക്ഷ്യക്കേസ് തുടരുന്നില്ലെന്നും ബന്ധപ്പെട്ട ഹര്‍ജി നിലവില്‍ പരിഗണിക്കുന്ന കോടതിക്ക് ഇക്കാര്യം വിലയിരുത്താവുന്നതാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം, സര്‍ക്കാരിന്റെ ഭാഗത്തു വീഴ്ചയുണ്ടെന്നു കോടതി വിലയിരുത്തിയ സാഹചര്യത്തില്‍ ധന്യശ്രീ റിസോര്‍ട്ട് തുടര്‍ന്നു കൈവശം വയ്ക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നു വ്യക്തമാക്കി റിസോര്‍ട്ടുടമകള്‍ പുതിയ ഹര്‍ജി നല്‍കിയിട്ടുണ്ട്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+